ഒരു റൂം സെറ്റ് ചെയ്ത് മരക്കാറിനെതിരെ ഡീഗ്രേഡിംഗ് നടന്നു, പല പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി, അവര്‍ക്കൊപ്പം റെയ്ഡിന് ഞാനും പോയിരുന്നു: സന്തോഷ് ടി. കുരുവിള

വളരെയധികം പ്രീ- റിലീസ് ഹൈപ്പോടെ വന്ന് ബോക്സ്ഓഫീസിൽ ദയനീയമായി പരാജയപ്പെട്ട സിനിമയായിരുന്നു മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും ചിത്രം ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോഴിതാ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെതിരെ ആസൂത്രിതമായി ഡീഗ്രേഡിംഗ് നടന്നുവെന്ന് പറഞ്ഞിരിക്കുകയാണ് സിനിമയുടെ നിർമ്മാണപങ്കാളി കൂടിയായ സന്തോഷ് ടി കുരുവിള. സിനിമ ഇറങ്ങി മൂന്ന് ദിവസമെങ്കിലും കഴിഞ്ഞ് മാത്രമേ സിനിമ റിവ്യൂകൾ  ചെയ്യാൻ പാടൊളളൂ എന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.

“മരക്കാർ ഭയങ്കരമായ ഡീഗ്രേഡിംഗ് നേരിട്ട സിനിമയാണ്. ഞങ്ങൾ തന്നെ പല പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ഒരു വീട്ടിൽ റൂം സെറ്റ് ചെയ്ത് സിനിമയ്ക്കെതിരെ ചിലർ പ്രവർത്തിച്ചിരുന്നു. അവരെ നമ്മൾ പൊലീസിനെകൊണ്ട് റൈഡ് ചെയ്യിപ്പിച്ചു. ഒരു ഓഫീസ് റൂം സെറ്റ് ചെയ്തിട്ടാണ് ഇത് ചെയ്തത്. അവിടെ പോലീസുകാർക്കൊപ്പം ഞാൻ പോയിട്ടുണ്ട്.

സിനിമ ഇത്തരത്തിൽ തകർക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. ഇതുകൊണ്ട് ജീവിക്കുന്ന ഒത്തിരി ആൾക്കാരുണ്ട്. കാഴ്ചക്കാരായ വെറുതെ ഇരിക്കുന്നവർക്ക് എന്തും പറയാം. സിനിമയുടെ റിവ്യൂ പോലും ആദ്യത്തെ മൂന്ന് ദിവസം ഇടരുതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ എന്തു കാര്യവും നമ്മൾ ഗൂഗിളിൽ നോക്കിയാണ് തീരുമാനിക്കുന്നത്. ഏറ്റവും നല്ല ഹോട്ടൽ ഏതാണെന്ന് ഗൂഗിൾ നോക്കി റിവ്യൂ ചെയ്യും. ബുക്ക് മൈ ഷോയിൽ വരുന്ന റേറ്റിംഗ് എല്ലാം സിനിമയെ ബാധിക്കാറുണ്ട്.

കാശ് മുടക്കിയവന്റെ ബുദ്ധിമുട്ട് നമ്മൾ വിചാരിക്കുന്നതിന്റെ അപ്പുറത്താണ്. റിവ്യൂ കൊണ്ട് വിജയിക്കുന്ന ചിത്രങ്ങളുമുണ്ട്. പക്ഷേ ഒരു മൂന്ന് ദിവസമെങ്കിലും കാത്താൽ പണം മുടക്കിയവന് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടട്ടെ”. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് കുരുവിള ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍