ബുദ്ധിയുള്ളത് കൊണ്ട് ബിജു മേനോന്‍ ആ സിനിമയില്‍ നിന്നും പിന്മാറി.. മുകേഷ് അത് ഏറ്റെടുക്കുകയും ചെയ്തു..: നിര്‍മ്മാതാവ് പറയുന്നു

ബിജു മേനോന്‍ ഉപേക്ഷിച്ച ചിത്രം മുകേഷ് ഏറ്റെടുത്തതിനെ കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവ് കെ. രാധാകൃഷ്ണന്‍. സുരേഷ് കൃഷ്ണന്‍ സംവിധാനം ചെയ്ത, 2003ല്‍ പുറത്തിറങ്ങിയ ‘വസന്തമാളിക’ എന്ന ചിത്രത്തെ കുറിച്ചാണ് നിര്‍മ്മാതാവ് സംസാരിച്ചത്. കോമഡി പടമായി എത്തിയ ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നു.

”ആദ്യം ബിജു മേനോനെ വച്ച് ചെയ്യാനിരുന്ന പടമാണിത്. അത് ഹ്യൂമര്‍ ആണ് കംപ്ലീറ്റ്. പിന്നെ ബിജുവിന് തന്നെ തോന്നി ഇത് ചെയ്താല്‍ ശരിയാവില്ല എന്ന്. പുള്ളി അവസാനം പറഞ്ഞു ഞാന്‍ ചെയ്യില്ലെന്ന്. ഞാന്‍ ആകെ വിഷമത്തിലായി. ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്.”

”എന്റെടുത്ത് പറഞ്ഞു ‘ചേട്ടാ ഒന്നുമല്ല.. എനിക്കിത് പറ്റില്ല’ എന്ന്. അപ്പോള്‍ ‘അമ്മ’ സംഘടനയുടെ ഒരു ഷോയുടെ റിഹേഴ്‌സല്‍ എറണാകുളത്ത് നടക്കുകയായിരുന്നു. ആ സമയത്ത് മുകേഷ് അവിടെയുണ്ട്. കാഷ്വല്‍ ആയി മുകേഷിന്റെ അടുത്ത് കാര്യം പറഞ്ഞു. മുകേഷ് പറഞ്ഞു കുഴപ്പമില്ല താന്‍ ചെയ്യാമെന്ന്.”

”കഥ കേട്ടപ്പോള്‍ അത്രയും ഹ്യൂമര്‍ ട്രാക്ക് ഉള്ളതു കൊണ്ട് അത് ചെയ്യണ്ട എന്ന് തോന്നിയത് ബിജുവിന് ബുദ്ധിയുള്ളതു കൊണ്ടാണെന്ന് മുകേഷ് പറഞ്ഞു. വിവരമുള്ളത് കൊണ്ട് പിന്മാറി, ഇല്ലെങ്കില്‍ അവന്‍ ചെയ്ത് കുളമാകുമായിരുന്നു എന്ന് കറക്ട് ആയിട്ട് മുകേഷ് പറഞ്ഞു” എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

അതേസമയം, സിനിമ പരാജയപ്പെടാനുള്ള കാരണങ്ങളില്‍ ഒന്ന് ബജറ്റ് ആണെന്നും നിര്‍മ്മാതാവ് പറയുന്നു. സുരേഷ് കൃഷ്ണനെ കുറ്റം പറയില്ല. ബജറ്റില്‍ നിക്കാന്‍ വേണ്ടി എളുപ്പം ഷൂട്ട് തീര്‍ത്തു. കാലത്ത് തുടങ്ങും പട പടാന്ന് തീര്‍ത്തു പോകും. പ്രൊഡ്യൂസറെ സേവ് ചെയ്യാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവ് വ്യക്തമാക്കി.

Latest Stories

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ