പൃഥ്വി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, അസഭ്യ പ്രതികരണം അംഗീകരിക്കാനാവില്ല;  സംവിധായകനും ജനം ടി.വി ചെയര്‍മാനുമായ പ്രിയദര്‍ശന്‍

ജനം ടി.വിയിലൂടെ നടന്‍ പൃഥ്വിരാജിനെതിരെ നടത്തിയ വ്യക്തിഹത്യക്കെതിരെ പ്രതിഷേധമറിയിച്ച് ജനം ടി.വി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍.

ലക്ഷദീപിലെ പ്രശ്നങ്ങളെ കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സഭ്യത എന്നത് ഒരു സംസ്‌കാരമാണ്, താന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ.

Latest Stories

തന്ത്രം രാജതന്ത്രം, ധോണിയുടെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ചുള്ള നിർണായക അഭിപ്രായവുമായി സ്റ്റീഫൻ ഫ്ലെമിംഗ്; വിരമിക്കൽ സംബന്ധിച്ച് നിർണായക സൂചന

IPL 2024: ടി20 ലോകകപ്പില്‍ കോഹ്ലി കളിക്കേണ്ട പൊസിഷനും കളിക്കേണ്ട രീതിയും വ്യക്തം

ഇനി എന്നെ കുറ്റം പറയേണ്ട, ഞാനായിട്ട് ഒഴിവായേക്കാം; അവസാന മത്സരത്തിന് മുമ്പ് അതിനിർണായക തീരുമാനം എടുത്ത കെഎൽ രാഹുൽ; ടീം വിടുന്ന കാര്യം ഇങ്ങനെ

IPL 2024: ബോളർമാരെ അവന്മാർക്ക് മുന്നിൽ പെട്ടാൽ കരിയർ നശിക്കും, പണ്ടത്തെ ഓസ്‌ട്രേലിയയുടെ ആറ്റിട്യൂട് കാണിക്കുന്ന ഇന്ത്യൻ താരമാണവൻ; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ജീവനെടുക്കുന്നു, അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്; പകരം വഴിപാടുകളില്‍ തുളസിയും തെച്ചിയും

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിച്ച് യൂണിയനുകള്‍; യാത്രക്കാര്‍ക്ക് ആശ്വാസം

IPL 2024: തത്ക്കാലം രോഹിതും ധവാനും വാർണറും സൈഡ് തരുക, ഈ റെക്കോഡും ഇനി കിംഗ് തന്നെ ഭരിക്കും; തകർപ്പൻ പ്രകടനത്തിന് പിന്നാലെ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്