'മായാനദി ഒരു കവിത പോലെ, സിനമയാണെന്നേ തോന്നിയില്ല' - പ്രശംസയുമായി പ്രിയദര്‍ശന്‍

ആഷിഖ് അബുവിന്റെ ടൊവീനോ തോമസ് ചിത്രം മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. കവിത പോലൊരു സിനിമയാണ് മായാനദിയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ല, നടക്കുന്നൊരു സംഭവത്തിനൊപ്പം പോകുന്നത് പോലെയെ തോന്നിയുള്ളുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ശ്യാം പുഷ്‌ക്കരിന്റെ സംഭാഷണങ്ങള്‍ സ്വാഭാവികമായിരുന്നുവെന്നും മലയാള സിനിമ കണ്ടിട്ടുള്ളതില്‍വെച്ച് മികച്ച ഛായാഗ്രഹണങ്ങളില്‍ ഒന്നാണിതെന്നും പ്രിയദര്‍ശന്‍ വീഡിയോയില്‍ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാക്കളില്‍ ഒരാളുമായ ആഷിക്ക് അബുവാണ് പ്രിയദര്‍ശന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ടൊവീനോ തോമസ് ഐശ്വര്യാ ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മായാനദി തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. പുറത്തിറങ്ങി ആദ്യദിനങ്ങളില്‍ പ്രേക്ഷകര്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ സിനിമയ്ക്ക് ആളുകള്‍ കയറി തുടങ്ങുന്നുണ്ട്. കസബ വിഷയത്തില്‍ പാര്‍വതിയ്ക്ക് റിമ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സിനിമയ്ക്ക് ഓണ്‍ലൈനില്‍ വലിയ ആക്രമണങ്ങളാണ് നേരിടേണ്ടി വരുന്നത്.

ശ്യൂം പുഷ്‌ക്കര്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

https://www.facebook.com/AashiqAbuOnline/videos/961333407369102/

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്