മമ്മൂട്ടിക്കുമൊപ്പം 'അരിവാള്‍ ചുറ്റിക നക്ഷത്രം' ഉണ്ടാവുമോ? പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ സ്ഥിതി എന്ത്? മറുപടിയുമായി പൃഥ്വിരാജ്

പ്രഖ്യാപിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ ഒരു അപ്‌ഡേറ്റും ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന ചിത്രത്തിന്റെതായി പുറത്തു വന്നിട്ടില്ല. മമ്മൂട്ടിയെയും പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് പ്രഖ്യാപിച്ച സിനിമയാണ് അരിവാള്‍ ചുറ്റിക നക്ഷത്രം. ഈ സിനിമ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.

ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കഥയായിരുന്നു ചിത്രം പറയാനിരുന്നത്. കേരളത്തിലെ ഒരു ഹില്‍സ്റ്റേഷന്റെ പശ്ചാത്തലത്തിലായിരുന്നു സിനിമ ഒരുക്കാനിരുന്നത്.

പ്രീ പ്രൊഡക്ഷന്‍ ഘട്ടങ്ങളില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടു. ഉയര്‍ന്ന ബജറ്റും പ്രശ്നമായിരുന്നു. അന്ന് അരിവാള്‍ ചുറ്റിക നക്ഷത്രത്തിനായി ആലോചിച്ച കഥയുടെ സമാന സ്വഭാവമുള്ള ചില ചിത്രങ്ങള്‍ പിന്നീട് മലയാളത്തില്‍ തന്നെയുണ്ടായിട്ടുണ്ട് എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, തനിക്കും മമ്മൂട്ടിക്കും ഇഷ്ടപ്പെട്ട ഒരു കഥ വന്നിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടിക്ക് തിരക്കുകളായതിനാല്‍ നടക്കുന്നത് വെല്ലുവിളിയാണ് എന്നും പൃഥ്വിരാജ് മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ”മമ്മൂക്കയ്ക്കും എനിക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും കഥയൊക്കെയുണ്ട്.”

”പക്ഷെ നിര്‍ഭാഗ്യവശാല്‍ മമ്മൂക്ക ഒരുപാട് ബിസിയാണ്. അദ്ദേഹത്തിന് ബാക് ടു ബാക് സിനിമകളുണ്ട്. അപ്പോള്‍ സമയം കണ്ടെത്തുക എന്നതാണ് സിനിമയുടെ ചലഞ്ച്” എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടി-പൃഥ്വിരാജ് കോമ്പോ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഈ വാക്കുകള്‍ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

Latest Stories

20 വർഷമായി 'ഉറങ്ങുന്ന രാജകുമാരൻ'; പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു

സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ പീഡനം; ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

IND VS ENG: അവൻ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് എട്ട് നിലയിൽ പൊട്ടിയേനെ; മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ വൈറൽ

'ധോണിയും കോഹ്‌ലിയും നോക്കി നിൽക്കേ അവന്മാർക്ക് ഞാൻ വമ്പൻ പണി കൊടുത്തു': ആന്ദ്രെ റസ്സൽ

'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; 19 കാരന് ദാരുണാന്ത്യം, അപകടം കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു