എനിക്കിതില്‍ ചെറിയ പേടി മാമൂക്കോയ സാറിനെ കുറിച്ചാണ്, ക്ലൈമാക്‌സില്‍ ഒക്കെ എന്തൊക്കെയാണ് ചെയ്യിപ്പിച്ചത്: പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ വ്യത്യസ്തമായൊരു വേഷമാണ് നടന്‍ മാമൂക്കോയ അവതരിപ്പിക്കുന്നത്. മാമൂക്കോയക്ക് ഒപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഹസന്‍ എന്ന കഥാപാത്രമായാണ് മാമൂക്കോയ ചിത്രത്തില്‍ വേഷമിടുന്നത്. നടന്‍ റോഷനൊപ്പമുള്ള അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

പൃഥിരാജിന്റെ വാക്കുകള്‍:

ഈ കഥാപാത്രത്തിനായി തന്റെ മനസില്‍ ആദ്യം തോന്നിയ കഥാപാത്രമാണ് മാമൂക്കോയ എന്നാണ് പൃഥ്വിരാജ് പറയുന്നത്. തിരക്കഥാകൃത്ത് അനീഷ് പള്ള്യാലും മാമൂക്കോയയെ കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് മാമൂക്കോയയുടെ കാര്യത്തില്‍ തനിക്ക് പേടിയുണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസിനെ വിളിച്ച് ഞാന്‍ ആദ്യം പറഞ്ഞത്, ഹാരിസേ എനിക്കിതില്‍ ചെറിയ പേടി മാമൂക്കോയ സാറിനെ കുറിച്ചാണ്. കാരണം നമ്മള്‍ ഇത്രയും ഇങ്ങനെ ഫാസ്റ്റ് ഫെയ്‌സ് ആയി ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ക്ഷീണം വരുമോ, വയ്യായ്ക വരുമോ എന്നൊക്കെ. ഞാന്‍ ഞെട്ടിപ്പോയത് അദ്ദേഹം വളരെ ഷാര്‍പ് ആണെന്ന കാര്യത്തിലാണ്.

അദ്ദേഹത്തിന്റെ പ്രയമെന്താണെന്ന് എനിക്ക് കൃത്യമായി അറിയില്ല, എന്നാലും അദ്ദേഹത്തിന്റെ പ്രായം 75ന് മുകളിലേക്ക് പോകില്ല. മാമൂക്കോയ സാര്‍ ഒരു ഡയലോഗ് മറന്നു പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. ഒരു ആക്ഷന്‍ കണ്ടിന്യൂവിറ്റി തെറ്റിക്കുന്നത് എനിക്ക് ഓര്‍മ്മ ഉണ്ടായിട്ടില്ല. ഒരു ദിവസം പോലും ക്ഷീണമുണ്ട് നേരത്തെ പോകാമോ എന്ന് ചോദിച്ചിട്ടില്ല.

ക്ലൈമാക്‌സില്‍ ഒക്കെ എന്തൊക്കെയാണ് അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത്. മാമൂക്കോയ സാറിന്റെ മുഖത്ത് എനിക്ക് കാണാന്‍ കഴിഞ്ഞത്, ആദ്യമായാണ് ഇങ്ങനെ ഒരു വേഷം കിട്ടിയത് ഇത് ഞാന്‍ പൊളിക്കും എന്ന ഭാവമാണ്. ഞാന്‍ ഇടയ്ക്കിടെ പോയി പറയും മാമ്മൂക്ക സാര്‍ വേണമെങ്കില്‍ ജീപ്പ് അറേഞ്ച് ചെയ്യാം.

കാരവാനില്‍ പോയി ഇരുന്നോളൂ ഏയ് വേണ്ട ഞാനിവിടെ ഇരുന്നോളാം. കാരവാനിലൊന്നും പോകാറില്ല. ഈ സിനിമ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഇത്രയും സിനിമ ചെയ്തിട്ടും കണ്ടെത്താന്‍ കഴിയാതെ നില്‍ക്കുന്ന നടനാണ് മാമൂക്കോയ എന്നാണ്.

Latest Stories

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ