ഞാന്‍ ഇങ്ങനെ തന്നെ ഇരിക്കുന്നത് എനിക്കും പ്രേക്ഷകര്‍ക്കും ബോറടിച്ചു തുടങ്ങി, ഒരു മാറ്റം അനിവാര്യമാണ്: പ്രയാഗ മാര്‍ട്ടിന്‍

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുത്തന്‍ ലുക്കില്‍ എത്തിയ നടി പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങളെല്ലാം വൈറല്‍ ആയിരുന്നു. പുതിയ മേക്കോവറിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് പ്രയാഗ ഇപ്പോള്‍. സിനിമയില്‍ വന്നിട്ട് ആറു വര്‍ഷമായി ബോറടിച്ചു തുടങ്ങിയതു കൊണ്ടാണ് ഈ മാറ്റം എന്നാണ് നടി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ആറു വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഒരു മാറ്റം അനിവാര്യമാണെന്ന് തനിക്കു തോന്നി. ഒരേ പോലെ ഇരിക്കുന്നത് തനിക്കും പ്രേക്ഷകര്‍ക്കും ബോറടിച്ചു തുടങ്ങിയതു കൊണ്ടാണ് ഈ മാറ്റം എന്ന് പ്രയാഗ പറയുന്നു. ഈ മാറ്റം താരത്തിന്റെ സിനിമകളിലും കാണുമോ എന്ന ചോദ്യത്തിനും പ്രയാഗ മറുപടി നല്‍കി.

അത്തരത്തില്‍ മാറ്റം ഉണ്ടോ ഇല്ലയോ എന്നു പറയേണ്ടത് പ്രേക്ഷകരാണ്. ലുക്കിലെ മാറ്റം തിരിച്ചറിയാന്‍ ഒരു ഫോട്ടോഷൂട്ട് മതി. മറ്റുള്ള മാറ്റങ്ങള്‍ സിനിമയിലൂടെയും പെരുമാറ്റത്തിലൂടെയും വേണം പ്രേക്ഷകരിലേക്ക് എത്താന്‍. അത് വരും കാലങ്ങളില്‍ കണ്ടറിയേണ്ടതാണ് എന്നും പ്രയാഗ പറഞ്ഞു.

നവരസ ആന്തോളജി ചിത്രത്തില്‍ സൂര്യയുടെ നായികയായി പ്രയാഗ എത്തുകയാണ്. ഒമ്പത് സംവിധായകരും നിരവധി ആര്‍ട്ടിസ്റ്റുകളും ഒന്നിച്ച ചിത്രത്തില്‍ നേത്ര എന്ന കഥാപാത്രമായാണ് പ്രയാഗ വേഷമിടുന്നത്. കോവിഡില്‍ പ്രതിസന്ധിയിലായ തമിഴ് സിനിമാ മേഖലയിലെ തൊഴിലാളികള്‍ക്കായാണ് മണിരത്‌നം നവരസ ഒരുക്കുന്നത്.

Latest Stories

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍