'എന്നെ അത്ഭുതപ്പെടുത്തിയ, ഞാന്‍ അസൂയയോടെ കാണുന്ന നടനാണ് മോഹന്‍ ലാല്‍'

തന്നെ അത്ഭുതപ്പെടുത്തിയ, താന്‍ അസൂയയോടെ കാണുന്ന നടനാണ് മോഹന്‍ലാലെന്ന് നടന്‍ പ്രകാശ് രാജ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും പ്രകാശ് രാജും വീണ്ടും ഒന്നിക്കുന്ന “ഒടിയന്റെ” വിശേഷങ്ങള്‍ പങ്കുവെയക്കവെയാണ് പ്രകാശ്രാജ് മോഹന്‍ലാലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്.

മോഹന്‍ലാലിനോടൊപ്പമുള്ള “ഒടിയന്‍” ആണ് അടുത്ത മലയാള സിനിമ. മുന്‍പ് “ഇരുവര്‍” എന്ന തമിഴ് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മികച്ച അനുഭവമായിരുന്നു “ഇരുവര്‍”. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സിനിമയില്‍ ഞാനും ലാലും തുല്യപ്രാധാന്യമുള്ള വേഷങ്ങളെയാണ് അവതരിപ്പിച്ചത്. ദേശീയ അവാര്‍ഡിനായി “ഇരുവര്‍” ജൂറിക്കു മുന്നിലെത്തിയപ്പോള്‍ സഹനടന്റെ അവാര്‍ഡിനായാണ് ഞങ്ങളെ പരിഗണിച്ചത്. കഥാപാത്രങ്ങളെ നിരവധി തവണ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ജൂറിക്ക് ആശയക്കുഴപ്പം. ഈ രണ്ടുപേരില്‍ ആരാണ് സഹനടനെന്നു സംവിധായകന്‍ മണിരത്‌നത്തോട് ജൂറി ചോദിച്ചെന്നും പ്രകാശ് രാജ് പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന് ദേഷ്യംവന്നു. സഹനടന്‍മാരല്ല, അവര്‍ രണ്ടുപേരും നായക കഥാപാത്രങ്ങളാണെന്നായിരുന്നു സംവിധായകന്റെ മറുപടി. അതിനിടെ ഈ വിവരം മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി അറിഞ്ഞു. പ്രകാശ് രാജിന്റെ പേരു പറയാനായിരുന്നു സുഹാസിനി പറഞ്ഞത് (ചിരിക്കുന്നു). രണ്ടുപേരില്‍ സഹനടന്‍ ആരാണെന്നു മണിരത്നം വെളിപ്പെടുത്തിയില്ല. ഒടുവില്‍ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് എന്നെ തേടിയെത്തിയെന്നും പ്രകാശ് രാജ് പറഞ്ഞു.

മോഹന്‍ലാലും പ്രകാശ് രാജു തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു “ഇരുവര്‍” എന്ന മണിരത്നം ചിത്രം. ആ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മോഹന്‍ലാലിന് ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുരസ്‌കാരം നഷ്ടമാവുകയും മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് അതേ ചിത്രത്തിലെ പ്രകടനത്തിന് പ്രകാശ് രാജിന് ലഭിക്കുകയും ചെയ്തിരുന്നു.

Latest Stories

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു