സൗബിന് മാത്രം സാധിക്കുന്ന കാര്യമാണത്, മറ്റാർക്കുമില്ലാത്ത ആ പ്രത്യേകത അദ്ദേഹത്തിനുണ്ട്, പുകഴ്ത്തി പൂജ ഹെ​ഗ്ഡെ

രജനികാന്ത് ചിത്രം കൂലിയുടെതായി പുറത്തിറങ്ങിയ മോണിക്ക പാട്ട് സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. ​ഗാനരം​ഗത്തിൽ പൂജ ഹെഗ്ഡെയ്ക്കൊപ്പം മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിറും ഡാൻസ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ചു. 16 മില്യണിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം കൂലിയിലെ പാട്ടിന് യൂടൂബിൽ ലഭിച്ചിരിക്കുന്നത്. ​മോണിക്ക ​ഗാനരം​ഗത്തിൽ സൗബിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവയ്ക്കുകയാണ് പൂജ ഹെ​ഗ്ഡെ. കൂലി അണിയറക്കാർ പുറത്തുവിട്ട പാട്ടിന്റെ മേക്കിങ് വീഡിയോയിലാണ് സൗബിനെ പുകഴ്ത്തികൊണ്ട് പൂജ സംസാരിച്ചത്.

മോണിക്ക പാട്ടിലെ സൗബിന്റെ പ്രകടനം അദ്ദേഹത്തിന് മാത്രം സാധിക്കുന്ന ഒന്നാണെന്ന് പൂജ അഭിപ്രായപ്പെട്ടു. കൂടാതെ മറ്റാർക്കുമില്ലാത്ത സ്റ്റൈലാണ് സൗബിനുളളതെന്നും പൂജ വീഡിയോയിൽ പറഞ്ഞു. ഡാൻസ് കൊറിയോ​ഗ്രാഫർ സാൻഡി മാസ്റ്ററും സൗബിനെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. കൂലിയിൽ ദയാൽ എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്.

അനിരുദ്ധ് രവിചന്ദർ‌ ഒരുക്കിയ മോണിക്ക സോങ് നേരത്തെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. ഓഗസ്റ്റ് 14നാണ് കൂലി ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുന്നത്. പീരിയഡ് ​ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായാണ് ലോകേഷ് കനകരാജ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ആമിർ ഖാൻ, നാ​ഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും ചിത്രത്തിലുണ്ട്. ശ്രുതി ഹാസനാണ് നായികയായി എത്തുക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് രജനി ചിത്രത്തിന്റെ നിർ‌മാണം.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി