"താരസാന്നിധ്യമില്ലാതെ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ചുരുക്കം സംവിധായകര്‍ക്ക് മാത്രം"

താരാധിപത്യത്തില്‍ നിന്ന് മലയാള സിനിമ വഴിമാറിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി എഫ് മാത്യൂസ്. ഇത്തരത്തില്‍ സിനിമ ചെയ്യാനും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാനും സാധിച്ചത് പ്രഗത്ഭരായ ചുരുക്കം ചില സംവിധായകര്‍ക്ക് മാത്രമാണെന്നും അദ്ദേഹം സൗത്ത് ലൈവിനോട് പറഞ്ഞു. താരങ്ങളില്ലാതെ സിനിമ ചെയ്യാന്‍ ഇന്നുള്ള സംവിധായകര്‍ക്ക് മാത്രമല്ല ഭരതനും സാധിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

താരാധിപത്യത്തില്‍ നിന്ന് മലയാളസിനിമ വഴിമാറിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സിനിമ ജയിക്കാനല്ല സിനിമ ഉണ്ടാക്കാനായിട്ടാണ് താരം വേണ്ടത്. ഒരു താരത്തിന്റെ ഡേറ്റ് കിട്ടാത്തതിനാല്‍ സിനിമ ചെയ്യാന്‍ സാധിക്കാത്ത, സംവിധാനം ചെയ്താലും റിലീസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഇപ്പോഴുമുണ്ട്. ലിജോ പെല്ലിശ്ശേരി, ആഷിക് അബു തുടങ്ങി ചുരുക്കം ചില സംവിധായകര്‍ക്ക് മാത്രമാണ് താരങ്ങളില്ലാതെ പടം ചെയ്യാന്‍ കഴിയുന്നുള്ളൂ. അത് അവരായി ഉണ്ടാക്കിയെടുത്ത ജനസമ്മതി കൊണ്ടു മാത്രമാണ്.

മുമ്പ് ഭരതനും ഇത് സാധിച്ചിരുന്നു. വേറിട്ട രീതിയില്‍ ചിന്തിക്കുകയും ജനത്തെക്കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞ സംവിധായകന് മാത്രമേ അത് സാധിക്കൂ. ദിലീഷ് പോത്തനെ പോലെയുള്ളവര്‍ക്ക് ഇത് സാധിച്ചിട്ടുണ്ട്. അതൊരു ആരോഗ്യകരമായ മാറ്റം തന്നെയാണ്. അത് തുടര്‍ന്നു പോകണം എന്നാണ് എന്റെ ആഗ്രഹം. മാത്യൂസ് പറഞ്ഞു.

Latest Stories

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ

IND vs ENG: "ബുംറ അതിന് തയ്യാറായിരുന്നില്ല എന്ന് തോന്നി"; നിരീക്ഷണവുമായി ദിനേശ് കാർത്തിക്

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ

കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ; മാർഷൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപി പിടിക്കുമെന്ന് അമിത് ഷാ; തദ്ദേശതിരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേറെ വോട്ട് നേടി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയില്‍ പ്രഖ്യാപനം

IND vs ENG: ലോർഡ്‌സ് ഓണേഴ്‌സ് ബോർഡിൽ തന്റെ പേര് ചേർക്കപ്പെട്ടത് എന്തുകൊണ്ട് ആഘോഷിച്ചില്ല? കാരണം വെളിപ്പെടുത്തി ബുംറ