തമിഴ് സിനിമ ഹിന്ദിയിലേക്ക് മൊഴിമാറ്റി പണം ഉണ്ടാക്കാം, പക്ഷെ ഹിന്ദിയോട് പുച്ഛം, ഇത് ഇരട്ടത്താപ്പ്: പവന്‍ കല്യാണ്‍

തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത് പണം ഉണ്ടാക്കുന്നത് ഇരട്ടത്താപ്പ് ആണെന്ന് നടനും ആന്ധ്രാ ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. ഭാഷാ വിവാദത്തില്‍ തമിഴ്‌നാടിനെ വിമര്‍ശിച്ചു കൊണ്ടാണ് പവന്‍ കല്യാണ്‍ സംസാരിച്ചത്. ഹിന്ദി ഭാഷയ്‌ക്കെതിരെയുള്ള തമിഴ്‌നാട് നേതാക്കളുടെ വാദങ്ങള്‍ കപടതയാണെന്നും പവന്‍ കല്യാണ്‍ ആരോപിക്കുന്നുണ്ട്.

”തമിഴ്നാട്ടില്‍ ആളുകള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്നു. അവര്‍ക്ക് ഹിന്ദി വേണ്ടെങ്കില്‍ പിന്നെ എന്തിനാണ് സാമ്പത്തിക നേട്ടങ്ങള്‍ക്കായി അവര്‍ തമിഴ് സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്യുന്നത്? ഇത് എന്നെ അത്ഭുതപ്പെടുത്തുന്നു. ബോളിവുഡില്‍ നിന്ന് പണം ആഗ്രഹിക്കുന്ന അവര്‍ പക്ഷേ ഹിന്ദി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. എന്ത് തരത്തിലുള്ള യുക്തിയാണിത്?”

”ഹിന്ദി സംസാരിക്കുന്ന ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുകയും എന്നാല്‍ ഹിന്ദി ഭാഷ നിരസിക്കുകയും ചെയ്യുന്നത് തമിഴ്നാടിന്റെ ഭാഗത്ത് നിന്നുള്ള ”അന്യായമാണ്”. ഹരിയാന, യുപി, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ താമസിക്കുന്നുണ്ട്” എന്നാണ് പവന്‍ കല്യാണ്‍ പറയുന്നത്.

”ഇന്ത്യയ്ക്ക് തമിഴ് ഉള്‍പ്പെടെ ഒന്നിലധികം ഭാഷകള്‍ ആവശ്യമാണ്, അല്ലാതെ രണ്ടെണ്ണം മാത്രമല്ല. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വളര്‍ത്താനും ഭാഷാ വൈവിധ്യം അംഗീകരിക്കണം” എന്നും ആന്ധ്രയില്‍ പാര്‍ട്ടിയുടെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് സംസാരിക്കവെ പവന്‍ കല്യാണ്‍ പറയുന്നത്.

Latest Stories

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി

IND VS ENG: ഈ മോൻ വന്നത് ചുമ്മാ പോകാനല്ല, ഇതാണ് എന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഗാസയില്‍ ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല; തങ്ങള്‍ക്കൊരു തിരിച്ചുപോക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവുശിക്ഷ; അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റെ വിധി കോടതിയലക്ഷ്യ കേസില്‍

IND VS ENG: ജയ്‌സ്വാളിനെ ചൊറിഞ്ഞ സ്റ്റോക്സിന് കിട്ടിയത് വമ്പൻ പണി; അടുത്ത ഇന്നിങ്സിൽ അത് സംഭവിക്കില്ല

ഇന്ത്യയുടെയും ചൈനയുടെയും ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി; റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ പുതിയ അമേരിക്കന്‍ തന്ത്രം

ഗുരുതര അധികാര ദുര്‍വിനിയോഗം; വിസിയ്ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ആര്‍ ബിന്ദു