'ആ സിനിമയില്‍ മമ്മൂട്ടിയുടെ കവിള്‍ വലുതാക്കാന്‍ നടത്തിയ പരീക്ഷണം കങ്കണയിലും ചെയ്തു', മേക്കപ്പിട്ടാല്‍ ജയലളിതയാകില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്ന് ചെയ്തത്: പട്ടണം റഷീദ് പറയുന്നു

‘തലൈവി’യുടെ തിയേറ്റര്‍ റിലീസിന് പിന്നാലെ നടി കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാന്‍ എടുത്ത പരിശ്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ്. ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ വിമര്‍ശനങ്ങള്‍ വന്നതോടെ പ്രോസ്‌തെറ്റിക് മേക്കപ്പ് മാറ്റി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പരീക്ഷിച്ചതെന്ന് പട്ടണം റഷീദ് പറയുന്നു.

സംവിധായകന്‍ എ.എല്‍ വിജയ് ആണ് അമേരിക്കയിലെത്തി ബാന്‍സ് സംഘത്തെ കണ്ട് ജയലളിതയുടെ മുഖത്തിലേക്ക് കങ്കണയെ മാറ്റിയെടുക്കാനുള്ള പ്രോസ്‌തെറ്റിക് മേക്കപ്പിന് ഓര്‍ഡര്‍ കൊടുത്തത്. ’10 കിലോ മേക്കപ്പിട്ടാല്‍ കങ്കണ ജയലളിതയാകില്ല’ എന്നായിരുന്നു ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോഴുണ്ടായ വിമര്‍ശനം. പ്രോസ്‌തെറ്റിക് മേക്കപ്പ് രീതി ലോകം മുഴുവന്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയില്‍ അത് വ്യത്യസ്തമാണ്.

കഥാപാത്രത്തെ സ്വീകരിക്കുന്നതിനൊപ്പം അതിനുള്ളിലെ നടനെയും നടിയേയും സ്‌നേഹിക്കുന്നവരാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കണ്ണിമ ചലനങ്ങള്‍ പോലും അവര്‍ക്ക് ഹൃദിസ്ഥമാണ്. അപ്പോള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കാണെങ്കിലും പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെ അതു മറച്ചാല്‍ അമിതമായ മേക്കപ്പെന്നു വിമര്‍ശനം വരും. അതായിരുന്നു ഇവിടെയും സംഭവിച്ചത്.

കങ്കണയുടെ കവിളിനു പുറമെയുള്ള പ്രോസ്‌തെറ്റിക് മേക്കപ്പ് നീക്കി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പിന്നീട് വിജയിച്ചത്. ഡോ. അംബേദ്കര്‍ എന്ന ചിത്രത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്വാദ് മമ്മൂട്ടിയുടെ കവിള്‍ കുറച്ചുകൂടി വലുതാകാന്‍ ഇങ്ങനെ ഒരു പരീക്ഷണം നടത്തിയിരുന്നു.

ആ പരീക്ഷണം വിജയകരമായി. അങ്ങനെ കങ്കണ ജയലളിതയിലേക്ക് അനായാസം രൂപപരിണാമം നടത്തി എന്നാണ് പട്ടണം റഷീദ് പറയുന്നത്. മൂന്നു മണിക്കൂര്‍ നീളുന്നതായിരുന്നു നിത്യവും തലൈവിയുടെ മേക്കപ്പ്. കങ്കണ കഠിനാദ്ധ്വാനിയാണെന്നും പട്ടണം റഷീദ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി