സംവിധായകൻ അവരെ ഒരുപാട് ടോർച്ചർ ചെയ്തു; അവസാന ദിവസം തല്ലി; പത്മപ്രിയക്ക് ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് കാസ്റ്റിങ് ഡയറക്ടർ

സിനിമയിലെ കാസ്റ്റിം​ഗ് കൗച്ച് എന്നത് എപ്പോഴും ചർച്ചയാവുന്ന വിഷയമാണ്. ഇപ്പോഴിതാ കാസ്റ്റിം​ഗ് കൗച്ചിനെ കുറിച്ചും നടി പത്മപ്രിയയ്ക്ക് ഒരു സിനിമ സെറ്റിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് തമിഴ് സിനിമയിലെ പ്രമുഖ കാസ്റ്റിംഗ് ഡയറക്ടർ മനോജ് കൃഷ്ണ.

സിനിമയിൽ ഇതുവരെ നാല്പതോളം നടിമാരെയാണ് മനോജ് കൃഷ്ണ സിനിമയിലേക്ക് കൊണ്ടുവന്നത്. സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ സമയമെടുക്കുമെന്നും അതിന് തയ്യാറാവാതെ വന്നയുടനെ താരമാകാണമെന്ന് കരുതുന്നവർക്കാണ് അഡ്ജസ്റ്റ്മെന്റുകൾക്ക് വഴങ്ങേണ്ടി വരുന്നതെന്ന് മനോജ് കൃഷ്ണ പറയുന്നു.

“പത്മപ്രിയക്ക് നടന്ന സംഭവം നിരവധി പേർക്ക് അറിയാം. ഒരു സിനിമയ്ക്ക് ഔട്ട് ഡോർ ഷൂട്ടിന് പോയപ്പോൾ അവരെ ഒരുപാട് ടോർച്ചർ ചെയ്തു. ഞാനായിരുന്നു അന്ന് മാനേജർ. സംവിധായകരും സുഹൃത്തുക്കളും ചേർന്ന് ഒരുപാട് വിഷയങ്ങളിൽ നടിയെ ‌ടോർച്ചർ ചെയ്തു. എന്നാൽ അവർ സഹകരിക്കാത്തതിന്റെ ദേഷ്യത്തിന് അവസാനത്തെ ഷൂട്ടിം​ഗ് ദിവസം ആ സംവിധായകൻ നടിയെ വിളിച്ച് അടിച്ചു. അത് വലിയ പ്രശ്നമായി. പത്ത് നിമിഷത്തിനുള്ളിൽ പത്മപ്രിയ എന്നെ ഫോൺ ചെയ്തു

വിവരങ്ങളെല്ലാം പറഞ്ഞു. ഉ‌ടനെ ‍ഞാൻ അസോസിയേഷനും പ്രൊഡ്യൂസേർസ് കൗൺസിലിനും ഫോൺ ചെയ്തു. അര മണിക്കൂറിനുള്ളിൽ ഷൂട്ടിം​ഗ് നിന്നു. സംവിധായകനെക്കൊണ്ട് മാപ്പ് പറയിക്കുകയും ഒപ്പം ഒന്നര വർഷം സംവിധാനം ചെയ്യുന്നതിൽ നിന്നും വിലക്കി ആക്ഷനും എടുത്തു. തന്റെയും സംഘടനയുടെയും ശക്തമായ ഇടപെടൽ അന്ന് ഉണ്ടായതുകൊണ്ടാണ് ഇത്തരം നടപടി ഉണ്ടായത്.” ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് മനോജ് കൃഷ്ണ ഇങ്ങനെ പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി