വലിയ മൂക്കും മുഖം നിറച്ച് കുരുക്കളും, നായികയാകാന്‍ ഭംഗിയില്ലെന്ന് വിമര്‍ശനം; അവതാരക അപമാനിച്ചെന്ന് സ്വാസിക

2022ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് സ്വാസികയുടെത്. ‘ചതുരം’ സിനിമയിലെ പ്രകടനങ്ങളടക്കം താരം ചര്‍ച്ചയില്‍ നിറയാന്‍ കാരണമായിരുന്നു. സിനിമാ പാരമ്പര്യം ഒന്നുമില്ലാതെ അഭിനയത്തിലേക്ക് എത്തിയ താരമാണ് സ്വാസിക. സീരിയലില്‍ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്.

അതുകൊണ്ട് തന്നെ തന്റെ കരിയറില്‍ പല വെല്ലുവിളികളും വിമര്‍ശനങ്ങളും സ്വാസികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് ഒരു നായികയാകാനുള്ള ഭംഗിയില്ലെന്ന പരിഹാസം പോലും സ്വാസികയ്ക്ക് കേട്ടിട്ടുണ്ട്. തമിഴില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു താരത്തിന് ഇങ്ങനെയൊരു വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്.

ഒരു അഭിമുഖത്തില്‍ വച്ച് അവതാരകയാണ് താരത്തെ ഇത്തരത്തില്‍ അപമാനിച്ചത്. അറിയപ്പെടുന്ന ഒരു ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ഈ അവതാരക. മുഖം നിറച്ച് കുരുക്കളും വലിയ മൂക്കുമൊക്കെയായി നായികയ്ക്ക് വേണ്ട ഭംഗിയില്ലെന്ന് പറഞ്ഞു എന്നാണ് സ്വാസിക പറയുന്നത്.

എന്നാല്‍ താന്‍ പിന്നീട് അഭിനയിച്ച സിനിമകളും സീരിയലുകളുമെല്ലാം ചെയ്തത് ഈ മുഖക്കുരു വച്ചിട്ട് തന്നെയാണ്. ഈ മുഖക്കുരു ഇല്ലാത്ത മുഖം ഇന്നേ വരെ താന്‍ കണ്ടിട്ടില്ല. വ്യക്തിപരമായും കണ്ടിട്ടില്ല, സ്‌ക്രീനിലും കണ്ടിട്ടില്ല എന്നാണ് സ്വാസിക മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ഉടയോള്‍’, ‘പ്രൈസ് ഓഫ് പൊലീസ്’, ‘ജെന്നിഫര്‍’ എന്നീ സിനിമകളാണ് സ്വാസികയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സ്വാസികയുടെ ചതുരം സിനിമ ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ക്ക് എതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്