അവര്‍ വേട്ടക്കാർ, ഈ വിവരക്കേട് ഇന്‍ഡസ്​ട്രിയിലുള്ള മിക്ക ആളുകളും ചെയ്യുന്നുണ്ട്: നോറ ഫത്തേഹി

താരദമ്പതികളുടെ വിവാഹത്തിനെതിരെ വിമർശനവുമായി ബോളിവുഡ് താരവും നർത്തകിയുമായ നോറ ഫത്തേഹി. ഇത്തരം ആളുകൾ പ്രശസ്തിക്കായി പരസ്പരം വേട്ടയാടുന്നവരാണെന്നും ഇത്തരക്കാർക്ക് ഒപ്പം തനിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും നോറ പറയുന്നു.

“പ്രശസ്തിക്കായി വേട്ടയാടുന്നവര്‍. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് അവര്‍ക്ക് നിങ്ങളെ വേണ്ടത്. ഇത്തരക്കാര്‍ക്ക് എനിക്കൊപ്പമാവാനാകില്ല. അതുകൊണ്ടാണ് പുരുഷന്മാര്‍ക്കൊപ്പം ഞാന്‍ കറങ്ങുന്നതോ ഡേറ്റ് ചെയ്യുന്നതോ നിങ്ങള്‍ കാണാത്തത്. എന്നാല്‍ ഇതൊക്കെ എന്‍റെ കണ്‍മുന്നില്‍ നടക്കുന്നു. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പരസ്​പരം വിവാഹം കഴിക്കുന്നത് സ്വാധീനം നിലനിര്‍ത്താനാണ്.

സൗഹൃദവലയങ്ങള്‍ക്കായും പണത്തിനായും പ്രസക്തിക്ക് വേണ്ടിയും സ്വന്തം ഭര്‍ത്താക്കന്മാരേയും ഭാര്യമാരേയും ആളുകള്‍ ഉപയോഗിക്കുന്നു. ഇന്നയാളെ ഞാന്‍ വിവാഹം കഴിക്കണം, കാരണം അവരുടെ കുറച്ച് സിനിമകള്‍ റിലീസ് ചെയ്യുന്നു, അത് നന്നായി ഓടുന്നു, അതിനൊപ്പം എനിക്കും എന്ന് ആളുകള്‍ ചിന്തിക്കുന്നു. അത്രത്തോളം കണക്കുകൂട്ടലുകള്‍ നടക്കുന്നു. അവര്‍ വേട്ടക്കാരാണ്. പണത്തിനും പ്രശസ്​തിക്കും വേണ്ടിയുള്ള ആഗ്രഹത്തില്‍ നിന്നുമാണ് ഇതൊക്കെ വരുന്നത്. ഇങ്ങനെയുള്ള ആളുകള്‍ ജീവിതം മുഴുവന്‍ നശിപ്പിക്കും.

സ്നേഹിക്കാത്ത ഒരാളെ വിവാഹം ചെയ്​ത് ജീവിതകാലം മുഴുവന്‍ ഒപ്പം താമസിക്കുന്നതിനെക്കാളും മോശമായത് വേറെയില്ല. ഈ വിവരക്കേട് ഇന്‍ഡസ്​ട്രിയിലുള്ള മിക്ക ആളുകളും ചെയ്യുന്നുണ്ട്. അവര്‍ക്ക് പ്രാധാന്യമുണ്ടാവണം. സ്വന്തം കരിയര്‍ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് അവര്‍ക്ക് അറിയില്ല. വ്യക്തിജീവിതവും മാനസികാരോഗ്യവും സന്തോഷവും ത്യജിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എനിക്ക് മനസിലാകുന്നില്ല.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നോറ ഫത്തേഹി പറഞ്ഞത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ