അമ്മയുമായി പ്രശ്‌നം ഒന്നുമില്ല, എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ് : ഐശ്വര്യ

ഒരു കാലത്ത് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്നെങ്കിലും ഇപ്പോള്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ് നടി ഐശ്വര്യ ഭാസ്‌കര്‍ . തെരുവ് തോറും സോപ്പ് വിറ്റാണ് താന്‍ ജീവിക്കുന്നതെന്ന് ഈയിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ അഭിമുഖത്തിനു ശേഷം തന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ.

തനിക്ക് അമ്മ ലക്ഷ്മിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് ഐശ്വര്യ പറഞ്ഞു. എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമ്മയുമായി തനിക്ക് യാതൊരുവിധ പ്രശ്‌നമില്ലെന്നും അവര്‍ വ്യക്തമാക്കി. അമ്മ എന്നെ വളര്‍ത്തി, പഠിപ്പിച്ചു.

പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് തന്റെ കടമയാണ്. താന്‍ തന്റെ മകളെ നോക്കിയെന്നും അവള്‍ ഇനി അദ്ധ്വാനിച്ച് ജീവിച്ചോളുമെന്നും ഐശ്വര്യ വ്യക്തമാക്കി. മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ഒരിക്കലും ജീവിക്കരുതെന്നും ഐശ്വര്യ പറഞ്ഞു.

സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു. രണ്ടാമത് സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ നയന്‍താരയെ പോലെ എല്ലാവര്‍ക്കും സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു