'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. ഇപ്പോഴിതാ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് നിത്യ മേനോൻ. കൂടാതെ തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും നിത്യ പറയുന്നു.

“മലയാളി ആണെങ്കിലും ഞാൻ ബാ​ഗ്ലൂരിൽ നിന്നാണ്. അവിടെ എല്ലാ ഭാഷയും പറയുന്നവരുമുണ്ട്. ഞാൻ പഠിച്ച കന്നഡ സ്കൂളിലാണ്. എനിക്ക് കന്നഡയിൽ എഴുതാനും വായിക്കാനും അറിയാം. പക്ഷെ മലയാളത്തിൽ എഴുതാനും വായിക്കാനും പറ്റില്ല. എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്. എന്റെ കുടുംബത്തിലെ ആർക്കും സർ നേം വേണ്ടായിരുന്നില്ല. മേനേൻ എന്ന് ഞാനിട്ടതാണ്. അതൊരു സർ നേം അല്ല.

പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും. ബാം​ഗ്ലൂരിൽ എല്ലാവർക്കും ഇനീഷ്യൽ ഉണ്ട്. എനിക്ക് എൻ. എസ് നിത്യ എന്നായിരുന്നു. നളിനി സുകുമാരൻ നിത്യ. ഞാൻ വളർന്ന് പാസ്പോർട്ട് എടുത്തപ്പോൾ അവർ വിളിക്കുന്നത് നളിനി സുകുമാരൻ എന്നൊക്കെ വിളിച്ചു. എനിക്കിത് പറ്റില്ല, ഒരു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വേണമെന്ന് തോന്നി.

അവർ ന്യൂമമറോളജി നോക്കി. ഞാൻ ന്യൂമറോളജി പഠിച്ച് പേര് നോക്കി. ‘മേനേൻ’ എന്ന് അനുയോജ്യമായിരുന്നു. അങ്ങനെയാണ് നിത്യ മേനേൻ എന്ന പേരിൽ അറിയപ്പെട്ടത്. അച്ഛൻ എത്തീസ്റ്റ് ആണ്. ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല. ടെക്നിക്കലി അച്ഛൻ അയ്യരും അമ്മ മേനോനുമാണ്. പക്ഷെ അതൊരു ഐഡന്റിറ്റി അല്ല.

സിനിമയുടെ പ്രോസസ് ഞാൻ ആസ്വദിക്കുന്നേയില്ല. ഒരുപാട് ആളുകൾ എന്നെ നോക്കുന്നത് എനിക്കിഷ്‌ടമല്ല. ഞാൻ നാച്വറൽ ആയ വ്യക്തിയാണ്. എനിക്കൊരു ഫ്രീ ബേർഡ് ആകാനായിരുന്നു ഇഷ്ടം. ഞാൻ ഇമോഷണലി ഇന്റൻസ് ആയ വ്യക്തിയാണ്. അത് പ്രകടിപ്പിക്കാൻ പറ്റിയ ഒരി‌ടമായത് കൊണ്ടായിരിക്കണം സിനിമയിൽ തുടരുന്നത്. ആളുകൾ കരുതുന്നത് ഞാൻ നല്ല സിനിമകൾ തെരഞ്ഞെടുക്കുകയാണെന്നാണ്.

പക്ഷെ യഥാർത്ഥത്തിൽ ‍ഞാനല്ല തെരഞ്ഞെടുക്കുന്നത്. എന്തോ അനു​ഗ്രഹം കൊണ്ടാണ്. എന്നെ സംബന്ധിച്ച് സിനിമകളിലൂടെയാണ് ഞാൻ ദൈവത്തെ കണ്ടെത്തിയത്. ജീവിതത്തിലുടനീളം ഞാൻ ലക്ഷ്യബോധമുള്ള ആളായിരുന്നു. പക്ഷെ എനിക്കാ വഴിക്ക് പോകാൻ പറ്റിയില്ല. എന്റെ ജീവിതം മറ്റൊരു വഴിക്ക് പോയി. എന്നേക്കാൾ വലിയ ഒരു ശക്തിയാണ് മുന്നോട്ട് നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. എന്റെ ജീവിതം എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത നിസഹായവസ്ഥയിലാണ് എന്നേക്കാൾ വലിയ ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞത്.” എന്നാണ് നിത്യ മേനോൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

Latest Stories

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സ് കൊല്ലപ്പെട്ടു; വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും മരിച്ചുവെന്ന് റിപ്പോര്‍ട്ട്; നടുങ്ങി ഇറാന്‍

ഐപിഎല്‍ 2024: 'സിഎസ്‌കെ അവരുടെ ഒരു ട്രോഫി ആര്‍സിബിക്ക് കൊടുക്കണം, അവര്‍ അത് കൊണ്ട് ആഘോഷം നടത്തട്ടെ': ബെംഗളൂരുവിനെ പരിഹസിച്ച് അമ്പാട്ടി റായിഡു

IPL 2024: 'അവന്‍ ഭയങ്കരനാണ്, അവനെതിരെ പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല': ഏറ്റവും അപകടികാരിയായ ഇന്ത്യന്‍ ബാറ്ററെ കുറിച്ച് കമ്മിന്‍സ്

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും: പ്രവചിച്ച് സുനില്‍ ഗവാസ്‌കര്‍

IPL 2024: ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം, ആവേശത്തേരില്‍ ആരാധകര്‍

ഇന്ത്യാക്കാരെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം; അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ മുഖ്യ ഏജന്റ് കേരളത്തില്‍ പിടിയില്‍

ശക്തമായ മഴയും ഇടിമിന്നലും; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; കാല വര്‍ഷം ഉടന്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

റെയ്‌സിയെ 12 മണിക്കൂര്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായിട്ടില്ല; അയത്തുള്ള അടിയന്തര യോഗം വിളിച്ചു; ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു