'അവര്‍ വലിയൊരു പ്രതിഭയാണ്. അതുകൊണ്ട് തന്നെ മലയാളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയും അവര്‍ തന്നെയാണ്'

തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട നടിയാരാണെന്ന് തുറന്നു പറഞ്ഞ് നടി നിമിഷാ സജയന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നിമിഷ സജയനാണ്ണ് ഈടയിലൂടെ വീണ്ടും മലയാള മനസിനെ കീഴടക്കിയിരിക്കുകയാണ്.

തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്‌സവം കാണാന്‍ എത്തിയതായിരുന്നു നിമിഷ. അവിടെ ചാനലുകളോട് സംസാരിക്കവെയാണ് തന്റെ ഇഷ്ടതാരത്തെക്കുറിച്ച് നിമിഷ വാചാലയായത്. മഞ്ജുവാര്യരാണ് തന്റെ ഇഷ്ട നായികയെന്ന് നിമിഷ പറഞ്ഞു. അവര്‍ വലിയൊരു പ്രതിഭയാണ് അഭിനയം അത്രമേല്‍ തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും നിമിഷ പറഞ്ഞു.

ഷെയ്ന്‍ നിഗത്തെ നായകനാക്കി ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന ഈട കളിഞ്ഞ ദിവസമാണ് റിലീസ് ആയത്. സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉത്തര മലബാറും മൈസൂരും പശ്ചാത്തലമാക്കി തീവ്രമായ ഒരു പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ ബി. അജിത്കുമാറാണ്. നിര്‍മാണം ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം എല്‍ ജെ ഫിലിംസാണ് തീയേറ്ററുകളില്‍ എത്തിക്കുന്നത്.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്