ചേച്ചി സന്യാസം സ്വീകരിച്ചതില്‍ എനിക്ക് ഞെട്ടലില്ല.. അച്ഛന്‍ നെക്‌സലൈറ്റ് ആണ്, എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേ ഉള്ളു: നിഖില വിമല്‍

നിഖില വിമലിന്റെ സഹോദരി അഖില സന്യാസം സ്വീകരിച്ച വാര്‍ത്ത അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു. കാവി ധരിച്ചുള്ള അഖില വിമലിന്റെ ചിത്രങ്ങളും വൈറലായിരുന്നു. സന്യാസം സ്വീകരിച്ച ശേഷം അഖില അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചു. ഇതിന് പിന്നാലെ നിഖില വിമലിനെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. എന്നാല്‍ നിഖില ഇതിനോട് പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ ചേച്ചി സന്യാസം സ്വീകരിച്ചതില്‍ തനിക്ക് ഒരു ഞെട്ടലും ഉണ്ടായില്ലെന്ന് പറഞ്ഞിരിക്കുകയാണ് നിഖില ഇപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്. ”എനിക്ക് അതില്‍ ഒരു ഞെട്ടലും തോന്നിയില്ല. ചേച്ചി പെട്ടന്ന് ഒരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ല. നിങ്ങള്‍ ഇത് ഇപ്പോഴല്ലേ കേള്‍ക്കുന്നത്. എനിക്ക് ഇത് കുറേക്കാലമായി അറിയാവുന്ന ഒന്നാണ്. നമ്മുടെ വീട്ടിലുള്ള ഒരാള്‍ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയാമല്ലോ.”

”പിന്നെ പെട്ടന്ന് ഒരു ദിവസം പോയി ചേച്ചി സന്യാസം സ്വീകരിച്ചതുമല്ല. എന്റെ ചേച്ചിയായി എന്നതാണ് ഈ അടുത്ത കാലത്ത് അവള്‍ക്കുണ്ടായ വലിയൊരു ബുദ്ധിമുട്ടെന്ന് വേണമെങ്കില്‍ പറയാം. അവള്‍ വളരെ എജ്യുക്കേറ്റഡാണ്. പിഎച്ച്ഡി കഴിഞ്ഞു. ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പൊക്കെ കിട്ടിയിരുന്നു. ജെആര്‍എഫ് ഒക്കെയുള്ള. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമ്മളെക്കാള്‍ വലിയ നിലയില്‍ നില്‍ക്കുന്നൊരാളാണ്.”

”അതുകൊണ്ട് തന്നെ അവളുടെ ലൈഫില്‍ അവള്‍ എടുക്കുന്ന ഒരു ചോയ്‌സിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക. എന്റെ ചേച്ചിക്ക് മുപ്പത്തിയാറ് വയസായി. ഈ പ്രായത്തില്‍ നില്‍ക്കുന്നൊരാള്‍ എടുക്കുന്ന തീരുമാനങ്ങളെ നമ്മള്‍ എങ്ങനെ ചോദ്യം ചെയ്യും. അവള്‍ ആരോടും പറയാതെ പെട്ടന്ന് പോയി ഒരു കാര്യവും ചെയ്തിട്ടുമില്ല. സ്പിരിച്വലി ചായ്‌വുള്ളയാളാണ്. ശാസ്ത്രം പഠിക്കുന്നുണ്ടായിരുന്നു.”

”അതുപോലെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് വളരെ അധികം സംസാരിച്ചിട്ട് ഒരാള്‍ അയാളുടെ സ്വാതന്ത്ര്യത്തില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്നത് ഒരു പ്രശ്‌നമാണ്. അവള്‍ വളരെ അടിപൊളിയായിട്ടുള്ള ഒരാളാണ്. ഞാന്‍ സിനിമയില്‍ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തിട്ടില്ലല്ലോ. അതുപോലെ തന്നെയല്ലേ ഇതും. അവളുടെ തീരുമാനങ്ങളില്‍ ഞാന്‍ സന്തോഷവതിയാണ്.”

”അവളുടെ തീരുമാനങ്ങള്‍ കറക്ടായിട്ടാകും എടുക്കുകയെന്ന് എനിക്ക് അറിയാം. എന്നപ്പോലെ മണ്ടത്തരം പറ്റുന്നയാളല്ല. അതുകൊണ്ട് തന്നെ അവളുടെ കാര്യത്തില്‍ ആര്‍ക്കും ഞെട്ടലില്ല. അവള്‍ക്ക് വേണ്ടതെല്ലാം അവള്‍ ജീവിതത്തില്‍ ചെയ്യുന്നുണ്ട്. അവള്‍ പല സ്ഥലങ്ങളിലും ട്രിപ്പ് പോയിട്ടുണ്ട്. ഫോട്ടോഗ്രഫി, യാത്ര, ഭക്ഷണം എല്ലാം ഇഷ്ടമുള്ളയാളാണ്. ഇന്റിപെന്റന്റായ ഒരാള്‍ എന്നതിന് ഉദാഹരണമായി അവളെ കാണിക്കാം.”

”അവളുടെ തീരുമാനത്തില്‍ ഞാന്‍ ഞെട്ടിയിട്ടില്ല. സാധാരണ ഒരു കുടുംബത്തിലുള്ളയാളുകള്‍ പഠിക്കും ജോലി ചെയ്യും കല്യാണം കഴിക്കും എന്നതാണല്ലോ. എന്റെ വീട്ടില്‍ പക്ഷെ അങ്ങനെയല്ല. വ്യത്യസ്തമാണ്. എന്റെ അച്ഛന്‍ പഴയ നെക്‌സലേറ്റാണ്. എന്റെ വീട്ടില്‍ നോര്‍മലായിട്ട് എന്റെ അമ്മ മാത്രമെയുള്ളു. എന്റെ വീട്ടില്‍ ഇതൊന്നും ഒരു പ്രശ്‌നമല്ല” എന്നാണ് നിഖില വിമല്‍ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി