എന്നെ അങ്ങനെ വിളിക്കരുത്, കേള്‍ക്കുമ്പോള്‍ ആക്ഷേപിക്കുന്നത് പോലെയാണ് തോന്നുന്നത്; തുറന്നു പറഞ്ഞ് നയന്‍താര

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. എന്നാല്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം തനിക്ക് നല്‍കരുതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നയന്‍താര ഇപ്പോള്‍. അങ്ങനെയൊരു വിശേഷണം തനിക്ക് ഇഷ്ടമല്ല എന്നാണ് നയന്‍താര പറയുന്നത്. ‘അന്നപൂരണി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

അഭിമുഖത്തിനിടെ അവതാരക നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ച് വിശേഷിപ്പിക്കുകയായിരുന്നു. ”ഒരു ചിരിയോടെയായിരുന്നു നയന്‍താരയുടെ മറുപടി. ദയവായി എന്നെ അങ്ങനെ വിളിക്കരുത്. ആരെങ്കിലും അങ്ങനെ എന്നെ കുറിച്ച് പറയുമ്പോള്‍ എനിക്ക് തോന്നുന്നത് യഥാര്‍ഥത്തില്‍ അവര്‍ ആക്ഷേപിക്കുന്നത് പോലെയാണ്” എന്നാണ് നയന്‍താര പറയുന്നത്.

താരത്തിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. സിനിമയാണ് തനിക്ക് ആദരം നല്‍കുന്നതെന്നും നയന്‍താര പറയുന്നുണ്ട്. ”ഇന്ന് ഞാന്‍ ആയത് എല്ലാത്തിനും സിനിമയാണ് കാരണം. പ്രശസ്തിയും ആദരവും എല്ലാം എനിക്ക് സിനിമയാണ് തന്നത്” എന്നാണ് നയന്‍താര പറയുന്നത്.

അതേസമയം, നയന്‍താരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. നയന്‍താരയുടെ മികച്ച ഒരു സിനിമയാണ് അന്നപൂരണി എന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

ഒരു ഷെഫ് ആയാണ് ചിത്രത്തില്‍ നയന്‍താര വേഷമിട്ടിരിക്കുന്നത്. ജതിന്‍ സേതിയാണ് നിര്‍മാണം. ജയ് നായകനായി എത്തിയ ചിത്രത്തില്‍ കെ.എസ് രവികുമാര്‍, സുരേഷ് ചക്രവര്‍ത്തി, അച്യുത് കുമാര്‍, ആരതി ദേശായി, രേണുക എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്