ഞാന്‍ അത്ര വെളുത്തിട്ടൊന്നുമല്ല, ഫൗണ്ടേഷനിട്ട ലുക്ക് കിട്ടാന്‍ സണ്‍ സ്‌ക്രീന്‍ ഇട്ട് പോകുമായിരുന്നു: നമിത

വെളുക്കാന്‍ വേണ്ടി ട്രീറ്റ്‌മെന്റോ ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിച്ച് നടി നമിത പ്രമോദ്. സുഹൃത്തുക്കള്‍ വരെ തന്നോട് വിളിച്ച് ചോദിച്ചിട്ടുണ്ട്. പക്ഷെ അതിലൊന്നും വലിയ കാര്യമില്ല. നേരിട്ട് കാണുമ്പോള്‍ അറിയാം താന്‍ അത്ര വെളുത്തിട്ടൊന്നുമല്ല, മോഡറേറ്റ് കളറാണ് എന്നാണ് നമിത പറയുന്നത്.

‘പുതിയ തീരങ്ങള്‍’ സിനിമയ്ക്ക് ശേഷം നമിത വെളുക്കാന്‍ വേണ്ടി എന്തൊക്കയോ ചെയ്തുവെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് നമിത മറുപടി നല്‍കിയത്. ട്രീറ്റ്മെന്റ് എടുത്തു എന്നല്ലേ, തന്നോട് ഇപ്പോഴും ചോദിക്കാറുണ്ട്. തന്റെ സുഹൃത്തുക്കളെ വിളിച്ച് നമിത വെളുക്കാന്‍ വേണ്ടി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചിട്ടുണ്ട്.

കളറിലൊന്നും വലിയ കാര്യമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. നേരിട്ട് കാണുമ്പോള്‍ അറിയാം താന്‍ അത്ര വെളുത്തിട്ടൊന്നുമല്ല. മോഡറേറ്റ് കളര്‍ ആണ്. ആ ടോണ്‍ തനിക്കിഷ്ടമാണ്. കുറേ പേര്‍ ചോദിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഗ്രൗണ്ടില്‍ കളിച്ചും മറ്റും ടാനാകും. ആ സമയത്ത് സണ്‍ സ്‌ക്രീനൊന്നും ഉപയോഗിച്ചിട്ടേയില്ല.

പിന്നീട് കളറുള്ള സണ്‍ സ്‌ക്രീന്‍ ഉപയോഗിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സണ്‍ സ്‌ക്രീനോ ലിപ് ബാമോ ഉപയോഗിച്ചിട്ടില്ല. അതിനാല്‍ ഫൗണ്ടേഷനിട്ട ലുക്ക് കിട്ടാന്‍ സണ്‍ സ്‌ക്രീന്‍ ഇട്ട് പോകുമായിരുന്നു. അതാണ് താന്‍ പണ്ട് സണ്‍ സ്‌ക്രീന്‍ ഇട്ടത്. ആ സമയത്ത് അത് നോര്‍മലായിരുന്നു. തന്നെ അന്ന് അങ്ങനെ കണ്ടതു കൊണ്ടാണ് തോന്നുന്നത്.

ആ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി പറയുകയാണ് താന്‍ ഒന്നും ചെയ്തിട്ടില്ല. പിന്നെ സ്‌ക്രീന്‍ കളറിലൊന്നും ഒരു കാര്യവുമില്ല. നമ്മളിവിടെ ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും മറ്റും പറയുകയാണ്, പക്ഷെ ഇപ്പോഴും അതൊക്കെയുണ്ടെന്നുമാണ് നമിത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ