മനസമാധാനത്തിന് വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്: നമിത പ്രമോദ്

മലയാള സിനിമയിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് ശ്രദ്ധേയയായ നടിയാണ് നമിത പ്രമോദ്. സിനിമയിൽ നിന്നും ഇടയ്ക്ക് ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് നമിത.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം നമിത പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ കമന്റ് ഓഫ് ചെയ്തുവെച്ചിരിക്കുകയാണ് നമിത. അതിനുള്ള കാരണം പങ്കുവെക്കുകയാണ് ഇപ്പോൾ താരം. നെഗറ്റീവ് കമന്റുകൾ ട്രിഗർ ചെയ്യാറുണ്ടെന്നും അത് ജോലിയെ വരെ ബാധിക്കാറുണ്ടെന്നുമാണ് നമിത പറയുന്നത്.

“എനിക്ക് മനഃസമാധാനം വേണം. കുറെ കാലമായി അതുകൊണ്ട് കമന്റ് ബോക്സ് ഓഫാണ്. ചിലരൊക്കെ അനാവശ്യ കമന്റുകളാണ് ഇടുന്നത്. കുറെ സ്പാം കമന്റുകളും ഉണ്ടാകും. ഇന്ന് കുട്ടികൾ വരെ ഉപയോഗിക്കുന്നതാണ് ഇതെല്ലാം. അപ്പോൾ അവരൊന്നും ഈ മോശം കമന്റുകൾ കാണേണ്ട എന്ന് കൂടി ചിന്തിച്ചിട്ടാണ്. എന്റെ മനഃസമാധാനത്തിന് വേണ്ടി ഓഫാക്കി ഇടുന്നതാണ്. ഇടയ്ക്ക് ലൈക്ക്‌സും ഓഫാക്കി വയ്ക്കും. നെഗറ്റിവിറ്റി കൂടുതലാണെന്ന് തോന്നുമ്പോഴാണ് അത് ചെയ്യാറുള്ളത്.

ചില സമയത്ത് നെഗറ്റീവ് കമന്റുകൾ ബാധിക്കും. അറിയാതെ ഒക്കെ വായിച്ചുപോകും. അങ്ങനെ ട്രിഗർ ചെയ്യുന്ന എന്തെങ്കിലും ആണ് വരുന്നതെങ്കിൽ അത് എന്റെ ജോലിയെയും ബാധിക്കും. അത് എനിക്ക് ഭയങ്കര പ്രശ്നമാണ്. അതുകൊണ്ടാണ് ഓഫാക്കിയത്. എന്നാൽ അത് എപ്പോഴാണ് ചെയ്തതെന്ന് ഒന്നും എനിക്ക് അറിയില്ല. ഏതോ ഒരു പോയിന്റിൽ ഞാൻ അത് ഓഫ് ചെയ്തു. പിന്നെ ഞാൻ ഓൺ ആകിയിട്ടില്ല. അത് എവിടെയാണ് ഓൺ ആകേണ്ടത് എന്നറിയില്ല. ഇപ്പോൾ ലിമിറ്റഡായാണ് കിടക്കുന്നത്.” കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നമിത ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വിനിൽ സക്കറിയ വർ​ഗീസ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റി​ഗേഷൻ ​ക്രെെം ത്രില്ലറായ ‘രജനി’യാണ് നമിതയുടുഎ ഏറ്റവും പുതിയ ചിത്രം കാളിദാസ് ജയറാം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സൈജു കുറുപ്പ്, ലക്ഷ്മി ​ഗോപാലസ്വാമി, റെബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ