'ഹായ് മോളൂസേ, മൈ സ്വീറ്റി, സോള്‍ ഉമ്മ ഉമ്മ ഉമ്മ' എന്ന് പറഞ്ഞ് 50 വയസുള്ള അമ്മാവന്‍ വന്നു, അല്ലാതെ ലവ് ലെറ്റര്‍ കിട്ടിയിട്ടില്ല: നമിത പ്രമോദ്

തനിക്ക് ലഭിച്ച പ്രണയാഭ്യര്‍ത്ഥനകളെ കുറിച്ച് പറഞ്ഞ് നടി നമിത പ്രമോദ്. ലൊക്കേഷനില്‍ വച്ചാണ് തനിക്ക് ആദ്യത്തെ പ്രണയലേഖനം കിട്ടുന്നത്. പ്ലസ് വണ്ണിന് പഠിക്കുന്ന സമയമായതിനാല്‍ താന്‍ പേടിച്ചു പോയിരുന്നു. എന്നാല്‍ പിന്നീട് ലവ് ലെറ്റര്‍ കിട്ടിയിട്ടില്ല. അമ്പതു വയസുള്ള അമ്മാവനാണ് പിന്നീട് തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുള്ളു എന്നാണ് നമിത പറയുന്നത്.

സിനിമാ ലൊക്കേഷനില്‍ വച്ചാണ് ആദ്യത്തെ പ്രേമ ലേഖനം കിട്ടിയത് എന്നും നമിത പറഞ്ഞു. അന്ന് അത് കിട്ടിയപ്പോള്‍ തനിക്ക് ഭയങ്കര പേടിയായിരുന്നു. താന്‍ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ്. കിട്ടിയപ്പോള്‍ തന്നെ ‘അയ്യോ അച്ഛാ ലവ് ലെറ്റര്‍’ എന്ന് പറഞ്ഞ് പോയി കൊടുത്തു. നോക്കിയപ്പോള്‍ അയാള്‍ അച്ഛന്, ഭാവി അമ്മായി അച്ഛന്‍ എന്ന നിലയില്‍ മുണ്ടും ഷര്‍ട്ടും എല്ലാം വാങ്ങി കൊടുത്തിരിക്കുന്നു.

കുറച്ച് ദിവസം ലൊക്കേഷനില്‍ അയാളുടെ ശല്യം ഉണ്ടായിരുന്നു. അന്ന് ലൊക്കേഷനില്‍ ലവ് ലെറ്റര്‍ കിട്ടിയപ്പോള്‍ പേടിയായിരുന്നുവെങ്കിലും ഇന്നൊരെണ്ണം കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നുന്നുണ്ട്. ഇനി ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന ലൈസന്‍സ് വീട്ടുകാര്‍ തന്നതില്‍ പിന്നെ ഒറ്റ ഒരെണ്ണം തിരിഞ്ഞ് നോക്കിയിട്ടില്ല.

പിന്നെ പ്രണയാഭ്യര്‍ത്ഥന വന്നത് സോഷ്യല്‍ മീഡിയയില്‍ ആണ്. അതും അമ്പത് വയസ്സുള്ള അമ്മാവന്‍. ‘ഹായ് മോളൂസേ, മൈ സ്വീറ്റി, സോള്‍ ഉമ്മ ഉമ്മ ഉമ്മ’ എന്നൊക്കെ പറഞ്ഞുകൊണ്ട്. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ എടുത്ത് നോക്കിയപ്പോള്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം എല്ലാം നില്‍ക്കുന്ന ഫോട്ടോസ്. തനിക്ക് കണ്ടിട്ട് ചിരിയാണ് വന്നത്.

പിന്നെ നല്ല അനുഭവങ്ങളും ആരാധകരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. കഫെ തുടങ്ങിയപ്പോള്‍ വഒരു പെണ്‍കുട്ടി തന്നെ കാണാന്‍ വന്നു. ഭയങ്കര ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ്, ഒന്ന് തൊട്ടോട്ടെ എന്ന് ചോദിച്ചു. വളരെ സ്ട്രൈഞ്ച് അനുഭവങ്ങളാണ് അതെല്ലാം എന്നാണ് നമിത ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ