'എവിടെ നിന്നാണ് ജീവിക്കാന്‍ കാശ് കിട്ടുന്നത്, ഒരുപാട് സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലാലോ' എന്നാണ് പലരുടെയും ചോദ്യം: മറുപടിയുമായി നമിത

തനിക്ക് ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ടെന്ന് നടി നമിത പ്രമോദ്. സ്വന്തം ജീവിതത്തിലെ നിരാശ മറ്റുള്ളവര്‍ക്കുമേല്‍ തീര്‍ക്കുന്നവരെയാണ് കമന്റ് ബോക്‌സുകളില്‍ കാണാനാവുക. അധികം സിനിമയൊന്നും ചെയ്യാത്ത തനിക്ക് ജീവിക്കാന്‍ എവിടെ നിന്നാണ് കാശ് എന്നുള്ള കമന്റുകളും വരറുണ്ട്. അത് താന്‍ മറക്കില്ല എന്നാണ് നമിത പറയുന്നത്.

തനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ് ഉണ്ട്. എല്ലാവരെയും കാറ്റഗറൈസ് ചെയ്യാന്‍ പറ്റില്ല. എന്ത് പറഞ്ഞാലും നമ്മുടെ വീഡിയോസിന്റെ താഴെ മോശമായി കമന്റ് ചെയ്യുന്നവരുണ്ട്. ചില കമന്റുകള്‍ ഇവള്‍ ജീവിച്ചിരിപ്പുണ്ടോ, ഇവള്‍ക്ക് ഇപ്പോള്‍ എന്താ പണി എന്നുള്ള രീതിയിലാണ്.
അതില്‍ ഒരു കമന്റ് താന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

‘നമിത കരിയറില്‍ ഒരുപാട് സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലല്ലോ, എവിടെ നിന്നാണ് ജീവിക്കാന്‍ കാശ് കിട്ടുന്നത്’ എന്നായിരുന്നു കമന്റ്. തന്റെ ലൈഫില്‍ സിനിമ മാത്രമല്ല ഉള്ളത്. തനിക്ക് അച്ഛനുണ്ട് അമ്മയുണ്ട് അങ്ങനെ ഒരുപാട് സ്ഥലത്ത് നിന്നും വരുമാനമുണ്ട്. സിനിമയില്‍ നിന്നും മാത്രമല്ല തനിക്ക് വരുമാനം കിട്ടുന്നത്.

നല്ല രീതിയില്‍ കമന്റ് ചെയ്യുന്നവരുമുണ്ട് ഇതേ രീതിയില്‍ മോശമായി കമന്റ് ചെയ്യുന്നവരുമുണ്ട്. അവരുടെ ലൈഫില്‍ കുറേ മോശം അനുഭവമുണ്ടാകാം അതിന്റെ പേരില്‍ ഫ്രസ്‌ട്രേറ്റഡ് ആയി ബാക്കിയുള്ളവരുടെ മേലേക്ക് തീര്‍ക്കുന്ന ഒരുപാട് ആളുകളുമുണ്ട്.

സോഷ്യല്‍ മീഡിയയിലെ പല കമന്റുകളും ഫേക്ക് ഐഡന്റിറ്റിയില്‍ നിന്നാണ് വരുന്നത്. സ്വന്തം പേര് പോലും വെളിപ്പെടുത്താന്‍ ധൈര്യമുണ്ടാകില്ല. പിന്നെ താന്‍ അത് ശ്രദ്ധിക്കാതെ വിടുന്നതാണ്. പേഴ്‌സണല്‍ മെസേജ് അയക്കുന്നവര്‍ ഇപ്പോള്‍ വളരെ കുറവാണ് എന്നാണ് നമിത പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ