ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘മീനാക്ഷി കല്യാണം’ എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം ചെയ്യുന്നത്.

ആ സിനിമയില്‍ പാടാനായി വന്നപ്പോള്‍ മിമിക്രിക്കാരന്റെ പാട്ട് അല്ലേ എന്ന് ചോദിച്ച് യേശുദാസ് പാടാതെ തിരിച്ചു പോയി എന്നാണ് നാദിര്‍ഷ ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അങ്ങനൊരു സിനിമയുണ്ടോ എന്നൊക്കെ അന്വേഷിച്ചതിന് ശേഷം യേശുദാസ് വന്ന് പാട്ട് പാടി എന്നാണ് നാദിര്‍ഷ പറയുന്നത്.

”ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു പാട്ട് ദാസേട്ടനെ കൊണ്ട് പഠിക്കാനും സാധിച്ചു. അന്നൊക്കെ ചെന്നൈയില്‍ വച്ചാണ് പാട്ടിന്റെ റെക്കോര്‍ഡിംഗ് നടക്കുക. അമേരിക്കയില്‍ ഉള്ള ദാസേട്ടന്‍ അവിടെ നിന്ന് ചെന്നൈയില്‍ വന്നു പാടും. റെക്കോര്‍ഡിംഗിന്റെ ദിവസം ഞാന്‍ പോയിരുന്നില്ല. പകരം പാട്ടിന്റെ ട്രാക്ക് ചെന്നൈയിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്.”

”ഈ പാട്ട് തുടങ്ങുന്ന നേരം ദാസേട്ടന്‍ മാനേജരെ വിളിപ്പിച്ച് സംഗീതസംവിധായകന്‍ ആരാണെന്ന് അന്വേഷിച്ചു. നാദിര്‍ഷ ആണെന്ന് പറഞ്ഞപ്പോള്‍ ആ മിമിക്രിക്കാരനോ എന്നാണ് അദ്ദേഹം ചോദിച്ചത്. മാത്രമല്ല ആ പാട്ട് പാടാതെ മാറ്റിവെക്കുകയും ചെയ്തു. ശേഷം ഇങ്ങനെയൊരു സിനിമയുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ ഷൂട്ടിംഗ് തുടങ്ങിയോ എന്നൊക്കെ അന്വേഷിക്കാന്‍ പറഞ്ഞു.”

”അങ്ങനെ മാനേജര്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ട് ഓക്കേ പറഞ്ഞു. അതിനുശേഷമാണ് ദാസേട്ടന്‍ വന്നു പാടിയത്. പിന്നീട് ഒരിക്കല്‍ ദാസേട്ടനാട് അന്ന് ഈ പാട്ട് പാടാതെ മാറ്റിവെച്ചതിന് കാരണമെന്താണെന്ന് ഞാന്‍ ചോദിച്ചിരുന്നു.”

”അടുത്ത ഓണത്തിന് നീയെങ്ങാനും യേശുദാസ് പാടിയ പാരഡി ഗാനം എന്ന് പറഞ്ഞ് ഇറക്കിയാലോ എന്ന് കരുതിയിട്ടാണ് അന്ന് പാട്ട് മാറ്റിവെച്ചത്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് ഇതേ ദാസേട്ടനെ വെച്ച് നിരവധി സ്റ്റേജ് ഷോകള്‍ സംവിധാനം ചെയ്തു. എന്റെ സംഗീതത്തില്‍ മൂന്ന് സിനിമകളില്‍ അദ്ദേഹം പാടി. മാത്രമല്ല ഒരുപാട് വേദികളില്‍ അദ്ദേഹത്തോടൊപ്പം പാടാനും സാധിച്ചു” എന്നാണ് നാദിര്‍ഷ പറയുന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ