'ഞാനിപ്പോഴും ഗാനമേളയില്‍ പാടാറുണ്ട്, സംവിധായകനായെന്നു കരുതി സ്റ്റേജ് ഷോ ഒഴിവാക്കാന്‍ വയ്യ'; നാദിര്‍ഷ

മിമിക്രി കലാകാരന്‍, ഗായകന്‍, ഗാനരചയിതാവ്, ടെലിവിഷന്‍ അവതാരകന്‍, നടന്‍, സംവിധായകന്‍, സംഗീത സംവിധായകന്‍ ഇങ്ങനെ വിവിധ മേഖലകളില്‍ തന്റെ കഴിവു തെളിയിച്ച അതുല്യ കലാകാരനാണ് നാദിര്‍ഷ. മിമിക്രി വേദികളില്‍ നിന്ന് കാലത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ യാത്ര ചെയ്ത് ഉയര്‍ന്നു വന്ന നാദിര്‍ഷ ഇന്ന് ഹിറ്റ് ചിത്രങ്ങളുടെ സ്രഷ്ടാവാണ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഋത്വിക് റോഷനും വമ്പന്‍ ഹിറ്റുകളായിരുന്നു. ഇത്ര ഉന്നതിയില്‍ നില്‍ക്കുമ്പോഴും താനിപ്പോഴും ഗാനമേളകളില്‍ പാടാറുണ്ടെന്നും സ്റ്റേജ് ഷോകള്‍ ഒഴിവാക്കാന്‍ വയ്യെന്നുമാണ് നാദിര്‍ഷ പറയുന്നത്.

“ഞാനിപ്പോഴും ഗാനമേള പാട്ടുകാരനാണ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഇറങ്ങിയ ദിവസം ഞാന്‍ നാട്ടിലില്ല ബഹ്‌റെയ്‌നില്‍ ഒരു പ്രോഗ്രാമിലായിരുന്നു. ഇപ്പോ മേരാ നാം ഷാജി റിലീസിനൊരുങ്ങുമ്പോഴും മാര്‍ച്ച് 22ന് ഞാന്‍ കുവൈറ്റില്‍ ഒരു പരിപാടി ചെയ്യുന്നുണ്ട് അതിന്റെ തിരക്കിലാണ്. മാര്‍ച്ച് 30 ന് തൃശൂരില്‍ ഒരു ഗാനമേളയുണ്ട്. സിനിമ സംവിധായകനായെന്ന് വെച്ച് സ്റ്റേജ് ഷോ ഞാന്‍ കളയില്ല. നമുക്ക് ഒരു എനര്‍ജി നല്‍കുന്ന കാര്യമാണ് സ്‌റ്റേജ് ഷോ. ഒരു ഷോയുണ്ടെന്ന് പറയുമ്പോള്‍ വളരെ ആവേശത്തോടെയാണ് ഞാന്‍ അതിന് തയ്യാറെടുക്കുന്നത്. സ്‌റ്റേജില്‍ കയറി കൊതി തീര്‍ന്നിട്ടില്ല. അത് എത്ര പ്രായമായാലും ഏത് അവസ്ഥയിലായാലും ആ കൊതി ഉള്ളിനുള്ളില്‍ ഉണ്ടാകും.” സൗത്ത്‌ലൈവിന്റെ ഫെയ്‌സ് ടു ഫെയ്‌സില്‍ നാദിര്‍ഷ പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി അണിനിരക്കുന്നത്. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങും എമില്‍ മുഹമ്മദ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

https://www.facebook.com/SouthLiveNews/videos/785007211869193/

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!