'അമ്മ'യ്ക്ക് പുരുഷാധിപത്യ മനോഭാവമില്ല:അന്‍സിബ ഹസന്‍

താര സംഘടനയായ ‘അമ്മ’ യ്ക്ക് പുരുഷാധിപത്യ മനോഭാവമില്ലെന്ന് നടി അന്‍സിബ ഹസന്‍. സംഘടനയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലെന്നും അന്‍സിബ പറഞ്ഞു. ‘അമ്മ’യില്‍ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ കൂടിയാണ് നടി.

സംഘടനയില്‍ ജനാധിപത്യ മാര്‍ഗത്തിലാണ് തെരഞ്ഞെടുപ്പ് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ആണ്‍കോയ്മ ഇല്ലാത്തത് കൊണ്ടാണ് ശ്വേതാ മേനോന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും അന്‍സിബ വ്യക്തമാക്കി.

എന്നാല്‍ ലോകത്ത് നിന്ന് ഇനിയും പുരുഷാധിപത്യം ഇല്ലാതായിട്ടില്ല. ഹെന്‍ട്രിക് ഇബ്‌സന്റെ ‘എ ഡോള്‍സ് ഹൗസ്’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ നോറ ആണാധിപത്യത്തിന്റെ ഇരയാണ്. ആ നാടകം എത്രയോ കാലം മുമ്പ് രചിക്കപ്പെട്ടതാണെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര രംഗത്തെ വനിത കൂട്ടായ്മ ഡബ്ല്യൂസിസിയില്‍ താന്‍ അംഗമല്ലെന്നും അന്‍സിബ പറഞ്ഞു. ഡബ്ല്യൂസിസിയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും പോകണമെന്ന് തോന്നിയിട്ടില്ലെന്നും നടി വ്യക്തമാക്കി. സൗദി കലാസംഘം സംഘടിപ്പിക്കുന്ന ‘എസ്‌കെഎസ് റിയാദ് ബീറ്റ്‌സ് 2022’ കലോത്സവത്തില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയപ്പോള്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അന്‍സിബയുടെ പ്രതികരണം.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും