വീണ്ടും താടിയെടുത്ത് മോഹന്‍ലാല്‍, പുതിയ സിനിമയെ കുറിച്ച് ഭദ്രന്‍

മോഹന്‍ലാലും സംവിധായകന്‍ ഭദ്രനും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഭദ്രന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയ്ക്കായി മോഹന്‍ലാല്‍ താടിയെടുക്കുമെന്നും അദ്ദേഹം ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിലവിലെ മോഹന്‍ലാലിനെ കണ്ട് പ്രേക്ഷകര്‍ക്ക് മടുത്തില്ലേയെന്നും അദ്ദേഹം ചോദിച്ചു. നാല് വര്‍ഷത്തിലേറെയായി ചര്‍ച്ച തുടങ്ങിയ സിനിമയാണിതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ താടിയില്ലാത്ത ഗെറ്റപ്പിലാകുമെത്തുക എന്ന് അഭ്യൂഹങ്ങളുണ്ട്. ‘മലക്കോട്ട വാലിബന്‍’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്.

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം റാമിന്റെ ഷൂട്ടിങ് അതിന്റെ അവസാന ഘട്ടങ്ങളിലാണ്. മൊറോക്കോയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിലവില്‍ പുരോഗമിക്കുന്നത്. ആകെ 40 ദിവസമാണ് മൊറോക്കോയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഉള്ളത്. അതിന് ശേഷം 5 ദിവസം ട്യുണീഷ്യയിലും ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ റോ ഏജന്റായി ആണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ റാം മോഹന്‍ ഐപിഎസ് എന്ന റോ ഏജന്റായി മോഹന്‍ലാല്‍ എത്തുമെന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ആണ് മോഹന്‍ലാല്‍ എത്തുന്നത്.

Latest Stories

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി