എന്നെ കുറിച്ച് അങ്ങനെയൊരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാവേണ്ട കാര്യമൊന്നും ശ്രീനിവാസനില്ല: മോഹൻലാൽ

മലയാളികൾക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച കോമ്പോയാണ് മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ട്. സൂപ്പർ സ്റ്റാർ സരോജ് കുമാർ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹൻലാലുമായുള്ള ബന്ധത്തിൽ വലിയ രീതിയിൽ വിള്ളൽ സംഭവിച്ചിരുന്നു.മോഹൻലാലിനെ വ്യക്തിഹത്യ നടത്താൻ വേണ്ടി ശ്രീനിവാസൻ കരുതിക്കൂട്ടി നിർമ്മിച്ച ചിത്രമായിരുന്നു സൂപ്പർ സ്റ്റാർ സരോജ് കുമാറെന്നും പറയപ്പെടുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മുൻപൊരിക്കൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാവുന്നത്. ശ്രീനിവാസന്‍ തന്നെ അപമാനിക്കാനാണ് അങ്ങനെ ഒരു ചിത്രം ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

“ശ്രീനിവാസന്‍ തന്നെ അപമാനിക്കാനാണ് അങ്ങനെ ഒരു ചിത്രം ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോഴൊന്നും ഇതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടേ ഇല്ല. സംസാരിക്കാന്‍ താത്പര്യപ്പെടുന്നുമില്ല. കാരണം താന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ആ സിനിമ തന്നെ കുറിച്ചല്ല. തന്നെ കുറിച്ചൊരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാവേണ്ട കാര്യമൊന്നും ശ്രീനിവാസനില്ല.

ഞങ്ങള്‍ ഒരുപാട് നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇനിയും ഒരു അവസരം ലഭിച്ചാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കും. അതില്‍ ശാശ്വതമായ ശത്രുത ഒന്നും എന്റെ ഭാഗത്ത് നിന്നില്ല. ശ്രീനിക്കും അങ്ങനെ ഒരു ശത്രുത ഉണ്ടാവേണ്ട കാര്യമില്ലല്ലോ. നമ്മുടെ പല കാര്യങ്ങളും മറ്റുള്ളവര്‍ക്കാണ് പ്രശ്‌നം. ഇത് ഒരു റഫ്‌ളക്‌സ് ആണ്. അന്ന് ശ്രീനിവാസന്‍ അങ്ങനെ ഒരു സിനിമയെടുത്തതില്‍ ആളുകള്‍ അങ്ങനെ പറഞ്ഞു. അത്രയേ ഉള്ളു. പേപ്പറില്‍ ഒരു വാര്‍ത്ത വായിക്കുന്നത് പോലെ, ടെലിവിഷനില്‍ ഒരു സിനിമ കാണുന്നത് പോലെ ഒക്കെ ഇതിനെ കണ്ടാല്‍ മതി.

ഇത് സത്യാവസ്ഥയിലേക്ക് ഇറങ്ങി ചെന്ന് കണ്ടുപിടിക്കേണ്ട കാര്യമൊന്നുമല്ലല്ലോ. ഒരുപാട് പേര്‍ ഈ കാര്യങ്ങള്‍ എന്നോട് ആ സമയത്ത് ചോദിച്ചിരുന്നു. ഞാന്‍ അതിനോടൊന്നും പ്രതികരിച്ചിട്ടേ ഇല്ല. അത് എന്നെകുറിച്ചാണ് എന്ന് എനിക്ക് തോന്നണ്ടേ? പക്ഷെ ശ്രീനിവാസന് പകരം ശ്രീനിവാസനേ ഉള്ളു

ഇത് സത്യാവസ്ഥയിലേക്ക് ഇറങ്ങി ചെന്ന് കണ്ടുപിടിക്കേണ്ട കാര്യമൊന്നുമല്ലല്ലോ. ഒരുപാട് പേര്‍ ഈ കാര്യങ്ങള്‍ എന്നോട് ആ സമയത്ത് ചോദിച്ചിരുന്നു. ഞാന്‍ അതിനോടൊന്നും പ്രതികരിച്ചിട്ടേ ഇല്ല. അത് എന്നെകുറിച്ചാണ് എന്ന് എനിക്ക് തോന്നണ്ടേ? പക്ഷെ ശ്രീനിവാസന് പകരം ശ്രീനിവാസനേ ഉള്ളു

ഇത് സത്യാവസ്ഥയിലേക്ക് ഇറങ്ങി ചെന്ന് കണ്ടുപിടിക്കേണ്ട കാര്യമൊന്നുമല്ലല്ലോ. ഒരുപാട് പേർ ഈ കാര്യങ്ങൾ എന്നോട് ആ സമയത്ത് ചോദിച്ചിരുന്നു. ഞാൻ അതിനോടൊന്നും പ്രതികരിച്ചിട്ടേ ഇല്ല. അത് എന്നെകുറിച്ചാണ് എന്ന് എനിക്ക് തോന്നണ്ടേ? പക്ഷെ ശ്രീനിവാസന് പകരം ശ്രീനിവാസനേ ഉള്ളു.”എന്നാണ് ജെബി ജംഗ്ഷനിൽ മോഹൻലാൽ പറഞ്ഞത്

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്