ഇടറുന്ന വാക്കുകളോടെ, നിറഞ്ഞ കണ്ണുകളോടെ, നെടുമുടി വേണുവിന്റെ വീട്ടില്‍ മോഹന്‍ലാല്‍

സഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗ്. ഒരു നോക്ക് കാണാന്‍ വന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ലാലിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.വിദേശത്ത് ആയിരുന്ന മോഹന്‍ലാല്‍, നെടുമുടി വേണുവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് നാട്ടില്‍ എത്തിയത്. മാധ്യമങ്ങള്‍ നെടുമുടി വേണുവിനെ കുറിച്ച് ചോദിയ്ക്കുമ്പോള്‍ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ കാറിയില്‍ കയറി പോവുകയായിരുന്നു ലാല്‍.

എന്റെ സഹോദരനാണോ എന്ന് ചോദിച്ചാല്‍ അതിനൊക്കെ അപ്പുറത്തുള്ള ബന്ധമാണ് വേണു ചേട്ടനും താനും തമ്മില്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ‘വേണു ചേട്ടന്റെ അമ്മയായുമുള്ള ബന്ധമൊക്കെ ഇപ്പോള്‍ ഓര്‍ത്ത് പോവുന്നു. ഈ വീട്ടില്‍ ഞാന്‍ എപ്പോഴും വരാറുണ്ട്. നഷ്ടം എന്ന വാക്ക് അല്ല.. അതിനപ്പുറം എന്തോ ആണ്. എനിക്ക് പറയാന്‍ അറിയില്ല’ എന്ന് പറഞ്ഞ് ലാല്‍ നിര്‍ത്തുകയായിരുന്നു. ലാലിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു നെടുമുടി വേണു എന്നാണ് പ്രിയദര്‍ശന്‍ ഇരുവരുടെയും സ്നേഹ ബന്ധത്തെ കുറിച്ച് പറഞ്ഞത്. വേണുചേട്ടന്‍ എന്റെ അനുഗ്രഹമാണെന്ന് മുമ്പൊരു അഭിമുഖത്തില്‍ ലാലും പറഞ്ഞിരുന്നു.

ഒരു ജേഷ്ഠ സഹോദരനെ പോലെ, ചേര്‍ത്തു പിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടു ചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചു സമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെയ്ക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല എന്ന് ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്