'ടർബോ' എന്ന പേര് ലഭിച്ചത് മറ്റൊരു ചിത്രത്തിൽ നിന്ന്: മിഥുൻ മാനുവൽ തോമസ്

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോക്ക് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വൈശാഖ്  സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്.

ഇപ്പോഴിതാ എങ്ങനെയാണ് ചിത്രം ആരംഭിച്ചത് എന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസ്. പല ത്രെഡുകളും സംസാരിച്ച ശേഷമാണ് ഇപ്പോഴുള്ള കഥ ഓക്കെ ആവുന്നത് എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്. മാത്രമല്ല മുൻപ് മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചിരുന്ന മറ്റൊരു ചിത്രത്തിന്റെ പേരായ ടർബോ ഈ കഥയിലേക്ക് എടുക്കുകയായിരുന്നുവെന്നും മിഥുൻ മാനുവൽ തോമസ് പറയുന്നു.

“എനിക്ക് മമ്മൂക്കയോടുള്ള സൗഹൃദത്തേക്കാൾ കൂടുതൽ പരിചയവും അടുപ്പവും പടങ്ങൾ വർക്ക് ചെയ്‌തതും വൈശാഖേട്ടനൊപ്പമാണ്. എനിക്ക് വൈശാഖേട്ടനെ അത്ര പരിചയമില്ലായിരുന്നു. വൈശാഖേട്ടനും എഡിറ്റർ ഷമീർ മുഹമ്മദും നല്ല ഫ്രണ്ട്സ് ആണ്. ഷമീർ എന്നോട് വൈശാഖിന് ഒരു കഥ കൊടുക്കുമോ എന്ന് ചോദിച്ചു.

എനിക്ക് വൈശാഖനെ അറിയില്ല എന്ന് പറഞ്ഞപ്പോൾ ‘നീ നാളെ പോയി പരിചയപ്പെട്’ എന്ന് പറഞ്ഞു. പരിചയപ്പെട്ടപ്പോൾ ആളെ എനിക്ക് നല്ല ഇഷ്ടമായി. വൈശാഖേട്ടൻ എന്നോട് ‘മോനെ കഥയുണ്ടോ’ എന്ന് ചോദിച്ചു. നോക്കാം ആലോചിക്കാം എന്നൊക്കെ പറഞ്ഞു. ഞാൻ പല ത്രെഡുകളും പുള്ളിയുമായിട്ട് പറഞ്ഞു പുള്ളിയുടെ മനസിലുള്ളത് എന്നോടും പറഞ്ഞു. ഒന്നും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.

അപ്പോൾ ഞാൻ മുൻപ് ആലോചിച്ചിരുന്ന ഒരു കഥയുടെ രൂപം ഞാൻ പുള്ളിയോട് പറഞ്ഞു. ഇത് അന്നൗൻസ് ചെയ്യാൻ ഗ്യാപ്പ് കിട്ടിയില്ല അല്ലെങ്കിൽ ചെയ്യുമായിരുന്നു. ആ കഥ വൈശാഖേട്ടൻ്റെ അടുത്ത് പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കര ഇഷ്‌ടപ്പെട്ടു. അപ്പോഴേ ഞങ്ങൾ അതിൻ്റെ ബോഡി ഉണ്ടാക്കി പൂനെയ്ക്ക് പോയി. കണ്ണൂർ
സ്ക്വാഡ് ലൊക്കേഷനിൽ വെച്ച് മമ്മൂക്കയോട് കഥ പറഞ്ഞു.

കഥക്കായി നല്ലൊരു പേര് വേണം. ഞാനിട്ട പേര് കുറച്ച് ലൈറ്റ് ഹാർട്ടഡ് ആയിരുന്നു. എന്തായാലും നമ്മൾ ഇതൊരു വലിയ ആക്ഷൻ കോമഡി ആയിട്ട് ചെയ്യാൻ പോകുന്നു. പേര് വേണമെന്ന് പറഞ്ഞപ്പോൾ മുൻപ് ഞാൻ ഒരു പടം അനൗൺസ് ചെയ്‌തിരുന്നു. അതിൻ്റെ ആദ്യത്തെ വേർഡ് അടിപൊളിയാണ് ടർബോ എന്ന്.

അതും ഇങ്ങോട്ട് എടുത്താലോ എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും വർക്കായി. അങ്ങനെയാണ് ടർബോ വരുന്നത്. അന്ന് അനൗൺസ് ചെയ്‌ത സിനിമയുടെ ടർബോ ഇങ്ങോട്ട് എടുത്തു. ആ കഥ അവിടെത്തന്നെ കിടപ്പുണ്ട്. ഇത് വേറൊരു ഫ്രഷ് കഥയാണ്. അങ്ങനെയാണ് മമ്മൂക്കയിലേക്ക് എത്തുന്നത്. വൈശാഖേട്ടന് വഴിയാണ് ടർബോ ഓപ്പറേറ്റഡ് ആവുന്നത്.” എന്നാണ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ മിഥുൻ മാനുവൽ തോമസ് പറഞ്ഞത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നല്കുന്നതാണ്.

ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Latest Stories

നിപ, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; പൂനെയില്‍ നിന്നുള്ള സ്ഥിരീകരണത്തിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടി, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

IND VS ENG: എന്റെ... എന്റെ... എന്ന് മാത്രമാണ് എപ്പോഴും അവന്റെ ചിന്ത, അതിനാൽ ഈ കളിയിലും അവനിൽനിന്ന് പിഴവുകൾ പ്രതീക്ഷിക്കാം; ഇന്ത്യൻ താരത്തെ കുറിച്ച് സങ്കക്കാര

പോക്സോ കേസ് പ്രതിയെ പുതിയ പടത്തിൽ നൃത്തസംവിധായകനാക്കി, നയൻതാരയ്ക്കും വിഘ്നേഷ് ശിവനും രൂക്ഷവിമർശനം, പ്രതികരിച്ച് ​ഗായിക ചിന്മയിയും

കോട്ടയം മെഡിക്കൽ കോളേജ് അപകടം; പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നു; ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

കേരളത്തിന് അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി; ഇന്നും നാളെയും ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവുമായി കെഎസ്‌കെടിയു

എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ അത് ഏറ്റെടുക്കും, പെൺസുഹൃത്തിനെ വിവാഹം ചെയ്ത വീഡിയോയിൽ വിശദീകരണവുമായി നടി പ്രാർത്ഥന

'ബിന്ദുവിന്റെ മരണം കൊലപാതകം, ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല'; സണ്ണി ജോസഫ്

'തിരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞിട്ടില്ല, ജെസിബി കൊണ്ടുവന്ന് പരിശോധിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്'; പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍