ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ടർബോ’ മെയ് 23ന് തിയേറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. വൈശാഖ്  സംവിധാനം ചെയ്യുന്ന ടർബോയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടർബോ.

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന അരുവിപ്പുറത്ത് ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് ടർബോയിൽ മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്. ടർബോയിൽ ആക്ഷന് ഏറെ പ്രാധാന്യമുണ്ടെന്നും ഫൈറ്റ് സീനുകൾക്കുപുറമേ മമ്മൂക്കയുടെ മികച്ച കാർ ചെയ്‌സ് സീനുകളും ചിത്രത്തിലുണ്ടെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മിഥുൻ മാനുവൽ തോമസ് പറയുന്നു.

“സിനിമയുടെ പേര് സൂചിപ്പിക്കുന്നപോലെ അത്ര മാസ് പരിവേഷമുള്ള ആളല്ല ടർബോ ജോസ്. അരുവിപ്പുറത്ത് ജോസ് എന്നാണ് മമ്മുക്ക ചെയ്യുന്ന കഥാപാത്രത്തിന്റെ യഥാർഥ പേര്. അടുപ്പമുള്ളവർ ജോസ് ഏട്ടായി എന്നുവിളിക്കും. ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ. ഒരുപാട് സൗഹൃദങ്ങളുള്ള ആളാണ് ജോസ് ഏട്ടായി. അവർക്കുവേണ്ടി എന്തിനും എടുത്തുചാടുന്ന പ്രകൃതവുമുണ്ട്. ഇതൊക്കെയാണ് ജോസിനെ ടർബോ ജോസ് ആക്കിമാറ്റുന്നത്. മമ്മുക്കയുടെ ഈ കഥാപാത്രത്തെയും ആളുകൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

വൈശാഖ് സിനിമകളുടെ പ്രധാനപ്പെട്ട ഹൈലൈറ്റാണ് ആക്‌ഷൻ സീനുകൾ. സ്വാഭാവികമായും ടർബോയിലും ആക്‌ഷന് ഏറെ പ്രധാന്യമുണ്ട്. അത് നന്നാക്കിയെടുക്കാൻ വൈശാഖും ഫൈറ്റ് മാസ്റ്റർ ഫീനിക്‌സ് പ്രഭുവും പരമാവധി ശ്രമിച്ചു. അതിനൊപ്പം മമ്മുക്കയും കൂടെനിന്നു. ആക്‌ഷൻ സീനുകളൊക്കെ പരമാവധി പരിശ്രമിച്ചിട്ടാണ്‌ മമ്മുക്ക ചെയ്തിട്ടുള്ളത്. ഇതിന്റെ ഫലമാകും തിയേറ്ററിൽ കാണാൻ പോവുന്നത്. ഫൈറ്റ് സീനുകൾക്കുപുറമേ മമ്മൂക്കയുടെ മികച്ച കാർ ചെയ്‌സ് സീനുകളും ത്രില്ലടിപ്പിക്കും.” എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ