ജനപ്രീതിയില്‍ മോദി മിയ മല്‍ക്കോവയ്ക്ക് പിന്നില്‍; കണക്ക് നിരത്തി രാം ഗോപാല്‍ വര്‍മ്മ

ജനപ്രീതിയില്‍ നരേന്ദ്ര മോദിയും മുകേഷ് അംബാനിയുമൊക്കെ തന്റെ നായികയ്ക്ക് പിന്നിലാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഗൂഗിളിന്റെ സെര്‍ച്ച് ട്രെന്‍ഡ്‌സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് നായിക മിയ മല്‍ക്കോവ നരേന്ദ്ര മോദിയെക്കാളും അംബാനിയെക്കാളും മുകളിലാണെന്ന് ആര്‍ജിവി സമര്‍ത്ഥിക്കുന്നത്.

ജനുവരി 12 മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളാണ് ആര്‍ജിവി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെയ്ക്കുന്നത്.

സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമ രംഗത്തേക്ക് എത്തുന്ന പോണ്‍ നായിക എന്ന വിശേഷണത്തോടെയാണ് രാം ഗോപാല്‍ വര്‍മ്മ ജിഎസ്ടിയിലൂടെ മിയ മല്‍ക്കോവയെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ ഷൂട്ടിംഗ് സമയത്തെ ചിത്രങ്ങള്‍ ചോര്‍ന്നതും വൈറലയാരുന്നു.

നേരത്തെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക്ക് വിമന്‍ അസോസിയേഷന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ദൈവവും ലൈംഗികതയും തമ്മിലുള്ള ബന്ധം സംവിധായകന്‍ വിശദീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. ആര്‍ജിവിയുടെ കോലം കത്തിച്ചായിരുന്നു വനിതകളുടെ പ്രതിഷേധം.

തന്റെ സിനിമയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പ്രതീകാത്മകമായി മുഖത്തടിക്കുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ആര്‍ജിവിയുടെ ട്വീറ്റ് പുതിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ