'പുലിമുരുകനും ബാഹുബലിയുമൊന്നും മാസ്റ്റര്‍പീസിന് മുന്നില്‍ ഒന്നുമല്ല' സന്തോഷ് പണ്ഡിറ്റ്

അജയ് വാസുദേവന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന മാസ്റ്റര്‍പീസ് ക്രിസ്മസിന് തിയറ്ററിലെത്തും.  മറ്റു സിനിമക്കാര്‍ക്ക് ഫ്രീയായിട്ട് ഒരു ഉപദേശം തരാമെന്നും മാസ്റ്റര്‍പീസിന്റെ ഒപ്പം മറ്റു സിനിമകള്‍ റിലീസ് ചെയ്യാനുള്ള സാഹസം കാണിക്കരുതെന്നും, നിങ്ങളുടെ സിനിമയൊക്കെ ദഹിച്ച് പോകുമെന്നുമാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

ഈ ചിത്രത്തില്‍ അഭിനയിച്ചത് കൊണ്ടല്ല, ചിത്രത്തിന്റെ ട്രയിലര്‍ കണ്ടതുകൊണ്ടാണ് പറഞ്ഞതെന്ന് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പുലിമുരുകന്റെയും ബാഹുബലിയുടെയുമൊക്കെ സകലറെക്കോര്‍ഡുകളും തകര്‍ക്കുമെന്നും ചിത്രം ഹിറ്റാകുമെന്നുമാണ് പണ്ഡിറ്റ് പറയുന്നത്.

ഫേസ്ബുക്ക്പോസ്റ്റിന്‍റെ പൂര്‍ണരൂപം…

മക്കളേ,

കേരളത്തിൽ Dec 21 ന് ഒാഖി കൊടുന്കാറ്റിനേക്കാൾ വേഗതയിൽ ,ശക്തയിൽ ഒരുഗ്രൻ കൊടുന്കാറ്റു ആഞ്ഞടിക്കും.”Masterpiece” എന്നാണ് ആ കൊടുന്കാറ്റിന്ടെ പേര്. ആ സിനിമാ റിലീസായാൽ “പുലിമുരുകൻ” ,”ബാഹുബലി 2″ അടക്കം എല്ലാ സിനിമകളുടേയും ഇന്നോളും ഉണ്ടാക്കിയെടുത്ത Records എല്ലാം Simple ആയി തകരും. നോക്കിക്കോ, Record കളുടെ നെറുകയിൽ ഇനി ഒരു പേരു മാത്രമേ കാണൂ, അതു Masterpiece ന്ടേതാകും…..ട്ടോ.

“പുലിമുരുകൻ” എന്ന മെഗാഹിറ്റിനു ശേഷം ഉദയ്കൃഷ്ണ സാർ തിരക്കഥ രചിച്ച, ” രാജാധി രാജ” എന്ന super hit നൂ ശേഷം അജയ് വാസുദേവ് സാർ സംവിധാനം ചെയ്ത സിനിമയാണ് “Masterpiece”. വിനോദ് സാർ camera. പൂനം ജീ, വരലഷ്മി ജീ എന്നിവരാണ് നായികമാർ. കൂടെ മ്മൂക്കയോടൊപ്പം ഞാനും. എന്ടെ സമകാലിക New Generation
നടന്മാരായ നിവീൻ പോളിക്കും, ദുൽഖറിനു പൊലും ഇതുവരെ മമ്മൂക്കയോടൊപ്പം ഒരു role ചെയ്യുവാനുള്ള ഭാഗൃം കീട്ടിയിട്ടില്ല. അതു കൊണ്ടു തന്നെ ഞാൻ happy ആണ്…

മറ്റു സിനിമാക്കാർക്കെല്ലാം free ആയിട്ടൊരു ഉപദേശം തരാം. വെറുതേ ” Masterpiece ” ന്ടെ കൂടെ നിങ്ങളുടെ സിനിമയൊന്നും റിലീസു ചെയ്യുവാനുള്ള സാഹസം കാണിക്കരുത്. ആ അഗ്നിയിൽ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും. പിന്നെ കരഞ്ഞിട്ടു കാരൃമില്ല.

ബാക്കിയെല്ലാം ഈ സിനിമ റിലീസായതീനു ശേഷം നമ്മുക്കു പറയാം.

(വാൽ കഷ്ണം:- ഞാനീ ചിത്രത്തിൽ അഭിനയിച്ചതു കൊണ്ടല്ല, മറിച്ച് ഈ സിനിമയുടെ ഒന്നോൊന്നര trailer കണ്ടതു കൊണ്ടാണ് ഇതൊരു മെഗാ ഹിറ്റാകും എന്നു ഞാൻ പ്രവചിച്ചത്…)

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്