ഭാവിഭര്‍ത്താവാണെന്ന് കരുതി അടിച്ചോളാന്‍ മിയയോട് പറഞ്ഞു, എന്തുചെയ്താലും കുഴപ്പമില്ലെന്ന് പൃഥ്വി: മാര്‍ത്താണ്ഡന്‍

പാവാട സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ ആ രീതിയില്‍ അവതരിപ്പിച്ചത് ബോധപൂര്‍വ്വമെന്ന് സംവിധായകന്‍ മാര്‍ത്താണ്ഡന്‍. അത്രയും നല്ലൊരു അഭിനേതാവാണ് അയാള്‍. പാമ്പ് ജോയുടെ ക്യാരക്ടറുള്ള ഒരു കുടിയനെ ഞങ്ങള്‍ക്ക് അറിയാം. ആദ്യം ജീന്‍സായിരുന്നു കോസ്റ്റിയൂം. പിന്നെയാണ് അത് കൈലിയാക്കിയത്.

ആദ്യം പുള്ളി ഇറങ്ങിവന്നപ്പോള്‍ എന്തോ കുറവ് പോലെ തോന്നിയിരുന്നു. പെട്ടെന്ന് പോയാണ് കണ്ണിന് താഴെ രണ്ട് വര ഇട്ടാണ് വന്നത്. പുള്ളി തന്നെയാണ് അതിട്ടത്. അപ്പോള്‍ത്തന്നെ ഇത് ക്ലിക്കാവുമെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു. അദ്ദേഹം പറഞ്ഞു.

ഒറിജിനല്‍ മീന്‍ തന്നെയാണ് പൃഥ്വിയുടെ തലയിലേക്ക് കമിഴ്ത്തിയത്. മത്തിയുടെ മണം അറിയാല്ലോ. ഡമ്മി ഉപയോഗിക്കാമെന്ന് പറഞ്ഞെങ്കിലും രാജുവിന് ഒറിജിനല്‍ തന്നെ വേണമായിരുന്നു. മിയയ്ക്കാണെങ്കില്‍ അടിക്കാന്‍ മടിയായിരുന്നു.

എന്നാലും പൃഥ്വിരാജിന്റെ തലയ്ക്ക് അടിക്കുക എന്ന ആശങ്കയിലായിരുന്നു മിയ. ഭാവിഭര്‍ത്താവാണെന്ന് കരുതി അടിച്ചോളാനായിരുന്നു ഞാന്‍ പറഞ്ഞത്. എന്ത് ചെയ്താലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു പൃഥ്വി. മാര്‍ത്താണ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലൂടെയായി സിനിമയിലെത്തിയതാണ് ജി മാര്‍ത്താണ്ഡന്‍. അസോസിയേറ്റ് ഡയറക്ടറില്‍ നിന്നും ഡയറക്ടറായി മാറുകയായിരുന്നു അദ്ദേഹം. അച്ഛാദിന്‍, പാവാട, ജോണി ജോണി യെസ് അപ്പ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് അദ്ദേഹമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ