'എല്ലാവര്‍ക്കും ഇന്‍സ്പിരേഷന്‍, പല കാര്യങ്ങളിലും മാതൃക..'; ഭാവനയ്‌ക്കൊപ്പം ഒരേ വേദിയില്‍ മഞ്ജു

ഭാവനയോടുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിച്ച് നടി മഞ്ജു വാര്യര്‍. ഒരു കടയുടെ ഉദ്ഘാടനത്തിന് ആയിരുന്നു ഭാവനയും മഞ്ജു വാര്യരും ഒന്നിച്ചെത്തിയത്. ഈ വേദിയില്‍ വച്ച് സംസാരിക്കവെയാണ് തന്റെ അടുത്ത സുഹൃത്തായ ഭാവനയോടുള്ള ബഹുമാനത്തെ കുറിച്ചടക്കം മഞ്ജു പറഞ്ഞത്. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന കൂട്ടുകാരി എന്നാണ് ഭാവനയെ കുറിച്ച് മഞ്ജു പറയുന്നത്.

”സ്ത്രീകള്‍ ജീവിതത്തില്‍ വിജയിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. ഇന്ന് ഇവിടെ കൂടിയിരിക്കുന്നതും ഭൂരിഭാഗം സ്ത്രീകളാണ്. എനിക്കേറ്റവും പ്രിയപ്പെട്ടതും എന്റെ ഹൃദയത്തോട് അത്രയും ചേര്‍ത്ത് പിടിച്ചിട്ടുള്ള കൂട്ടുകാരി ഭാവനയുടെ കൂടെയാണ് ഞാനിന്ന് ഈ വേദിയില്‍ നില്‍ക്കുന്നത്.”

”നമുക്ക് എല്ലാവര്‍ക്കും ഇന്‍സ്പിരേഷന്‍ ആയിട്ടുള്ള, നമ്മള്‍ എല്ലാവര്‍ക്കും പല കാര്യങ്ങളിലും പല മാതൃകകളും കാണിച്ച് തന്നിട്ടുള്ള വളരെ മനോഹരിയായിട്ടുള്ള ഒരു സ്ത്രീയാണ് ഭാവന. എനിക്ക് അങ്ങേയറ്റം സ്‌നേഹവും ബഹുമാനവുമുള്ള കുട്ടിയാണ് ഭാവന. ഭാവനയുടെ കൂടെ ഈ വേദിയില്‍ നില്‍ക്കാന്‍ സാധിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷം” എന്നാണ് മഞ്ജു പറയുന്നത്.

അതേസമയം, ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഭാവനയും. നടിമാരായ സംയുക്ത വര്‍മ്മ, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും ഇവരുടെ അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്ക് സൗഹൃദം പുലര്‍ത്താനായി ഒന്നിച്ച് കൂടാറുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി