ഞാന്‍ എന്നെ തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ്, ട്രോളുകള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഇരുന്നത്: മഞ്ജു വാര്യര്‍

ഇന്തോ-അറബിക് ചിത്രമായ ‘ആയിഷ’ ആണ് മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ സിനിമ. ചിത്രത്തിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. പാട്ട് വൈറലായതോടെ നിരവധി ട്രോളുകളും വന്നിരുന്നു. താന്‍ ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് പറയുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍.

ചിത്രത്തില്‍ ചുരുണ്ട മുടിയാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന് അതുകൊണ്ട് തന്നെ സലിംകുമാര്‍ ‘ചതിക്കാത്ത ചന്തു’ എന്ന സിനിമയില്‍ അവതരിപ്പിച്ച ഡാന്‍സ് മാസ്റ്റര്‍ വിക്രമമുമായുള്ള സാദൃശ്യത്തിനായിരുന്നു കൂടുതല്‍ ട്രോളുകള്‍ വന്നത്. താന്‍ സ്വയം ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ് വിളിച്ചിരുന്നതെന്ന് മഞ്ജു പറയുന്നു.

”ആ വേഷത്തില്‍ നിന്നപ്പോള്‍ ഞാന്‍ എന്നെ തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നായിരുന്നു. പ്രതീക്ഷിച്ച പോലെ വളരെ മനോഹരമായ ട്രോളുകള്‍ വന്നിരുന്നു. അത് ആസ്വദിക്കുകയും ചെയ്തു. എന്നാല്‍ ഗാനരംഗത്തില്‍ കണ്ടത് തന്റെ ഒറിജിനല്‍ മുടി തന്നെ ആയിരുന്നു” എന്നാണ് മഞ്ജു പറയുന്നത്.

നവാഗതനായ ആമിര്‍ പള്ളിക്കാല്‍ ആണ് ആയിഷ സംവിധാനം ചെയ്യുന്നത്. മലയാളം, അറബി എന്നിവയക്ക് പുറമെ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. റാസല്‍ ഖമൈയിലെ അല്‍ ഖസ് അല്‍ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിലാണ് ആയിഷയുടെ ചിത്രീകരണം നടന്നത്.

പ്രഭുദേവയാണ് കൊറിയോഗ്രാഫി. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ