ആ ബോളിവുഡ് സിനിമ മുടങ്ങി, പിന്നീട് ഹിന്ദി സീരിസിന്റെ ഓഡിഷന് പോയി, പക്ഷെ..: മഞ്ജു വാര്യര്‍

കോവിഡ് ലോക്ഡൗണ്‍ ആണ് തന്റെ ബോളിവുഡ് സിനിമാ സ്വപ്‌നങ്ങളെ തകര്‍ത്തതെന്ന് തുറന്നു പറഞ്ഞ് നടി മഞ്ജു വാര്യര്‍. ആര്‍ മാധവന്‍ നായകനായി എത്തിയ ചിത്രത്തിലൂടെ മഞ്ജു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരുന്നു. എന്നാല്‍ ആ സിനിമ കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഒരു ഹിന്ദി സീരിസിലേക്കും മഞ്ജു ഓഡിഷന്‍ ചെയ്തിരുന്നു. എന്നാല്‍ ആ പ്രോജക്ടും നടന്നില്ല.

ഈ രണ്ട് പ്രോജക്ടുകളെയും കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ‘അമേരിക്കി പണ്ഡിറ്റ്’ ആയിരുന്നു മാധവനൊപ്പം അഭിനയിച്ചിരുന്ന പ്രോജക്ട്. ഞാന്‍ ആര്‍ മാധവനൊപ്പം ഒരു ഹിന്ദി സിനിമ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് 19 ഷൂട്ട് തടസ്സപ്പെടുത്തി. ചില കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് അത് പുനരാരംഭിക്കാനായില്ല.

അതൊരു മനോഹരമായ പദ്ധതിയായിരുന്നു, പിന്നീട് മാധവന്‍ റോക്കറ്ററി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായി. പക്ഷേ സങ്കടകരമെന്ന് പറയട്ടെ, സിനിമയുടെ സ്‌ക്രിപ്റ്റ് അതിമനോഹരമായിരുന്നു. അതിന് മുമ്പ് ഞാന്‍ സേക്രഡ് ഗെയിംസ് സീരിസിനായി ഓഡിഷനും നടത്തിയിരുന്നു എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

തന്റെ ആദ്യ സിനിമയ്ക്ക് ശേഷം ഓഡിഷന് പോയ ഒരേയൊരു പ്രോജക്ട് സേക്രഡ് ഗെയിംസ് ആണെന്നും മഞ്ജു വ്യക്തമാക്കി. ഫൂട്ടേജ് സിനിമയുടെ ഹിന്ദി റിലീസിനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപും ഭാഗമായിരുന്നു. അനുരാഗ് കശ്യപ് ആണ് ഫൂട്ടേജ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്.

സേക്രഡ് ഗെയിംസിലേക്ക് മഞ്ജുവിനെ പരിഗണിച്ചതിനെ കുറിച്ച് അനുരാഗ് കശ്യപും സംസാരിക്കുന്നുണ്ട്. സേക്രഡ് ഗെയിംസ് സീരിസിലെ റോ ഓഫീസര്‍ കുസും ദേവി യാദവ് എന്ന കഥാപാത്രത്തിനായി മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാന്‍ ആലോചിച്ചിരുന്നു. കുസും ദേവിയെ ഹിന്ദി അല്ലാതെ മറ്റ് ഭാഷകളില്‍ നിന്ന് ഒരു നടി അവതരിപ്പിക്കണം എന്നായിരുന്നു ഞങ്ങളുടെ താല്‍പര്യം.

നയന്‍താര, മഞ്ജു വാര്യര്‍ തുടങ്ങി പല ഓപ്ഷനുകളും ഒടിടി പ്ലാറ്റ്‌ഫോമിന് മുന്നില്‍ വച്ചിരുന്നു. പക്ഷെ ആ സമയത്ത് ഒടിടി സൗത്ത് ഇന്ത്യന്‍ സിനിമകളെയോ അഭിനേതാക്കളെയോ അധികം ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കാസ്റ്റിങ് നടക്കാതെ പോയി. പിന്നീട് ആ റോള്‍ അമൃത സുഭാഷ് എന്ന നടി ചെയ്തു എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി