ഞാന്‍ പറയുന്നത് ചെയ്തില്ലെങ്കില്‍ നാലാം നിലയില്‍ നിന്നും താഴേക്ക് എറിയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്: മണിരത്‌നം

സെറ്റില്‍ താന്‍ വളരെ കര്‍ക്കശക്കാരനായ സംവിധായകനാണെന്ന് വെളിപ്പെടുത്തി മണിരത്‌നം. താന്‍ ആഗ്രഹിച്ച രീതിയിലുള്ള പ്രകടനം ലഭിച്ചില്ലെങ്കില്‍ അഭിനേതാക്കളെ കെട്ടിടത്തില്‍ നിന്നും താഴേക്ക് എറിയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ട് എന്നാണ് മണിരത്‌നം തുറന്നു പറഞ്ഞിരിക്കുന്നത്. ‘തഗ് ലൈഫ്’ പ്രമോഷനിടെയാണ് സംവിധായകന്‍ സംസാരിച്ചത്.

അഭിനേതാക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന സംവിധായകനാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മണിര്തനം. എല്ലാവരോടും താന്‍ അങ്ങനെയല്ലെന്ന് പറഞ്ഞായിരുന്നു മണിരത്നം മറുപടി ആരംഭിച്ചത്. ”ചില ആളുകളെ നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്തേണ്ടി വരും. ഞാന്‍ ചോദിക്കുന്നത് ചെയ്തില്ലെങ്കില്‍ നാലാം നിലയില്‍നിന്ന് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.”

”അഞ്ച് വയസുള്ള കുട്ടികള്‍ക്ക് അസമയത്ത് ജോലി ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് ചില അഭിനേതാക്കളോട് ചോദിക്കേണ്ടി വരും. എല്ലാത്തിനും ഒരൊറ്റ പരിഹാരമില്ല” എന്നാണ് മണിരത്നം പറയുന്നത്. അതേസമയം, ജൂണ്‍ 5ന് ആണ് തഗ് ലൈഫ് തിയേറ്ററുകളില്‍ എത്തുന്നത്. കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ സിമ്പു, തൃഷ, അഭിരാമി, നാസര്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി