വിനയം നഷ്ടപ്പെടുന്നുണ്ടോ, മര്യാദകള്‍ ലംഘിക്കുന്നുണ്ടോ എന്നതിനൊക്കെ നല്‍കിയ തിരിച്ചടിയായിട്ടു തന്നെ കാണുന്നു; തനിക്ക് നേരിട്ട അപകടത്തെ കുറിച്ച് മണികണ്ഠന്‍

തനിക്ക് മുന്‍പ് സംഭവിച്ച ബൈക്ക് അപകടത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ മണികണ്ഠന്‍ ആചാരി. ആ വീഴ്ചയാണ് തന്നെ തിരിച്ചറിവിലൂടെ നേരയാക്കി നടത്തിയതെന്നും അപകടം ജീവിതത്തില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയെന്നും തന്റെ ജീവിതത്തിലെ വേറിട്ട അനുഭവം വിവരിച്ചു കൊണ്ട് താരം പറയുന്നു.

‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് മണികണ്ഠന് അപകടം സംഭവിക്കുന്നത്. അത് എനിക്ക് വലിയ തിരിച്ചറിവാണ് ഉണ്ടാക്കിയത്. ‘കമ്മട്ടിപ്പാടം’ കഴിഞ്ഞു കാര്യങ്ങളെല്ലാം യാന്ത്രികമായി പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് വീഴ്ചയിലൂടെ ഒരു തിരിച്ചറിവ് ലഭിച്ചത്. വിനയം നഷ്ടപ്പെടുന്നുണ്ടോ, മര്യാദകള്‍ ലംഘിക്കുന്നുണ്ടോ എന്നതിനൊക്കെ നല്‍കിയ തിരച്ചടിയായിട്ടു തന്നെ ഞാന്‍ അതിനെ കാണുന്നു.

നേരത്തെ ഇറങ്ങിയിരുന്നേല്‍ എനിക്ക് അങ്ങനെയൊരു അപകടം സംഭവിക്കില്ല. ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമ ചെയ്യാന്‍ വേണ്ടി പോയ യാത്രയിലായിരുന്നു അപകടം. ഏഴു മണിക്കാണ് ട്രെയിന്‍. ഒരു ആറു മണിക്ക് എങ്കിലും ഇറങ്ങിയിരുന്നേല്‍ വേഗത്തില്‍ ഓടിച്ചു പോകേണ്ടി വരില്ലായിരുന്നു. ഹെല്‍മെറ്റ് എടുക്കാനും മറക്കില്ലായിരുന്നു.

ശരിക്കും ഞാന്‍ അര്‍ഹിച്ച വീഴ്ചയാണത് അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അവിടെ നിന്ന് ഒരു പുതിയ വ്യക്തിയായിട്ടാണ് ഞാന്‍ തിരിച്ചു വന്നത്. സിനിമയൊക്കെ ചെയ്തു അത്യാവശ്യം പൈസ ഉള്ളത് കൊണ്ട് അപകടത്തെ മറികടന്നു എനിക്ക് തിരിച്ചു വരാന്‍ കഴിഞ്ഞു. പല്ല് പോയതും ,  കാല്‍ ഒടിഞ്ഞതുമൊക്കെ വേഗത്തില്‍ ശരിയാക്കാന്‍ കഴിഞ്ഞു’. മണികണ്ഠന്‍ ആചാരി പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ