രാഷ്ട്രീയം തുറന്ന് പറയുന്നതുകൊണ്ട് അഭിനയ ജീവിതത്തെ ബാധിക്കുമെന്ന് പേടിയില്ല: മണികണ്ഠൻ

രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപാടം’ എന്ന ചിത്രത്തിലെ ബാലൻ എന്ന കഥാപാത്രമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് മണികണ്ഠൻ ആചാരി. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ചിത്രത്തിലൂടെ മണികണ്ഠൻ സ്വന്തമാക്കിയിരുന്നു. അവസാനമായി പുറത്തിറങ്ങിയ ‘അഞ്ചക്കളകോക്കാൻ’ എന്ന ചിത്രത്തിലും മികച്ച പ്രകടനമായിരുന്നു മണികണ്ഠൻ കാഴ്ചവെച്ചത്.

ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സംസാരിക്കുകയാണ് മണികണ്ഠൻ. രാഷ്ട്രീയം തുറന്ന് പറയുന്നതുകൊണ്ട് അഭിനയ ജീവതത്തെ അത് ബാധിക്കുമെന്ന് പേടിയില്ല എന്നാണ് മണികണ്ഠൻ പറയുന്നത്.

“24 മണിക്കൂറും കൊമേഷ്യലാകാൻ പറ്റില്ല. രാഷ്ട്രീയം തുറന്ന് പറയുന്നതുകൊണ്ട് അഭിനയ ജീവതത്തെ അത് ബാധിക്കുമെന്ന് പേടിയില്ല. അങ്ങനെയെങ്കിൽ ജീവിക്കാൻ കഴിയില്ല. ജോലി ചെയ്യുന്ന സമയത്ത് മാത്രമെ ഒരു ജോലിക്കാരനാകാൻ പറ്റുകയുള്ളു. അതല്ലാതെ ഒരു വ്യക്തി എന്ന നിലയ്ക്ക് പല കാര്യങ്ങളില്ലേ. എന്നുകരുതി എല്ലാ കാര്യത്തിനും കയറി അഭിപ്രായം പറയുകയുമില്ല.

നിലപാട് പറയുന്നത് ഒരു ബിസിനസാക്കിയെടുത്തിട്ടില്ല. ചില കാര്യങ്ങളിൽ എന്റെയുള്ളിൽ ഒരു മോട്ടിവേഷൻ ഉണ്ടാകും, അപ്പോൾ ഞാൻ പ്രതികരിക്കും. പലരും ചോദിച്ചേക്കാം ഇതിൽ പ്രതികരിച്ചല്ലോ അതിലെന്താ പ്രതികരിക്കാത്തത് എന്ന്. അത് നമ്മളല്ലേ, നമ്മുടെ ഉള്ളല്ലെ തീരുമാനിക്കുന്നത്. നമ്മുടെ വേദനയാണല്ലോ അത്.

ആർഎൽവി രാമകൃഷ്ണന്റെ പ്രശ്നം വന്നപ്പോൾ എന്റെ സഹോദരനെയാണ് എനിക്ക് ഓർമ്മ വന്നത്. അദ്ദേഹത്തിന് നേരെയാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞാൻ മിണ്ടാതിരിക്കുമോ?. അതുകൊണ്ട് തന്നെ ആ വിഷയത്തിൽ ഇടപെടണമെന്ന് സമ്മർദ്ദം എന്റയുള്ളിൽ തന്നെ എനിക്കുണ്ടായി. ചില വിഷയങ്ങളിൽ എനിക്ക് അങ്ങനെ ഉണ്ടാകാറില്ല.” എന്നാണ് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ മണികണ്ഠൻ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ