കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്; മറ്റു ചിലര്‍ക്ക് വെറും സ്റ്റണ്ട്; പൂനം പാണ്ഡെയ്ക്കെതിരെ വിമർശനവുമായി മംമ്ത മോഹൻദാസ്

സെർവിക്കൽ ക്യാൻസറിനെ തുടർന്ന് മരണപ്പെട്ടു എന്ന പേരിൽ നടിയും മോഡലുമായ പൂനം പാണ്ഡെ നടത്തിയ നാടകത്തിനെതിരെ നിരവധി വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയർന്നുവരുന്നത്.

പൂനം പാണ്ഡെയുടെ ഈ പ്രവൃത്തി ക്യാൻസർ എന്ന മഹാരോഗത്തെ നേരിട്ടുകൊണ്ടിരിക്കുന്നവരെയും അതുമൂലം മരണപ്പെട്ടവരെയും അപമാനിക്കുന്ന തരത്തിലുള്ളതാണ് എന്നാണ് ഉയർന്നുവരുന്ന വിമർശനം.

ഇപ്പോഴിതാ പൂനം പാണ്ഡെക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്. ഇരുപത്തിനാലാം വയസിൽ മംമ്ത മോഹൻദാസ് ക്യാൻസർ ബാധിതയാവുകയും, ഒരുപാട് വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അതിനെ തോൽപ്പിച്ച വ്യക്തി കൂടിയാണ്.
കുറച്ച് പേർക്ക് ഈ പോരാട്ടം യഥാർത്ഥമാണെന്നും എന്നാൽ മറ്റ് ചിലർക്ക് ഈ പോരാട്ടം വെറും സ്റ്റണ്ട് ആണെന്നുമാണ് മംമ്ത പറയുന്നത്.

“കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്. ഈ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങളെ സ്വയം ശ്രദ്ധിക്കണം. എന്നും നിങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണം.

ഈ സാധനത്തിന് നിങ്ങളെ തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് ഇത് സാധിക്കും. കൂടുതല്‍ തിളങ്ങൂ. യുദ്ധം ചെയ്യുന്നവരെയും മുന്നില്‍ നിന്ന് പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.” എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മംമ്ത മോഹൻദാസ് പറയുന്നത്.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍