രാജമൗലി സെറ്റില്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി.. ഷോര്‍ട്ട് ഡ്രസ് ഇടാന്‍ പറഞ്ഞു, അതും 200 പേര്‍ സെറ്റില്‍ ഉണ്ടായിരുന്നപ്പോള്‍..: മംമ്ത മോഹന്‍ദാസ്

രാജമൗലി സിനിമയുടെ സെറ്റില്‍ താന്‍ പ്രശ്‌നമുണ്ടാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. മുമ്പ് ധരിച്ചിട്ടില്ലാത്ത തരത്തിലുള്ള ചെറിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പറഞ്ഞപ്പോഴായിരുന്നു താന്‍ പ്രശ്‌നമുണ്ടാക്കിയത് എന്നാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ‘യമദൊങ്ക’ എന്ന രാജമൗലി ചിത്രത്തിലാണ് മംമ്ത അഭിനയിച്ചത്.

”വലിയ സെറ്റായിരുന്നു. ഞാന്‍ മുമ്പ് ധരിച്ചിട്ടില്ലാത്ത വസ്ത്രങ്ങള്‍. ഞാന്‍ സെറ്റില്‍ ചെറിയ പ്രശ്നമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് ആയ വസ്ത്രം ധരിക്കാന്‍ പറഞ്ഞപ്പോഴായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കിയിരുന്നു. സെറ്റില്‍ 200 പേരുണ്ട്. മലയാളം സെറ്റ് പോലെയായിരുന്നില്ല. എന്നിട്ട് ഡാന്‍സ് ചെയ്യണം.”

”എനിക്കിതൊക്കെ അസാധാരണമായിരുന്നു. സിനിമയിലേക്ക് വരുമെന്ന് കരുതിയ ഒരാളല്ലായിരുന്നു ഞാന്‍. എല്ലാം വേഗത്തിലാണ് സംഭവിച്ചത്. വളരെ ഇന്റന്‍സ് ആയൊരു സംവിധായകനാണ് രാജമൗലി സാര്‍. ചിലപ്പോള്‍ ആളുകള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് ദേഷ്യക്കാരനെന്ന് തോന്നിയേക്കും.”

”അദ്ദേഹത്തിന്റെ ഭാര്യ എപ്പോഴും സെറ്റിലുണ്ടാകുമായിരുന്നു. മംമ്ത അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചതല്ല, സിനിമ ചെയ്യുമ്പോള്‍ അദ്ദേഹമൊരു ഭ്രാന്തനാണ് എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. ഓക്കെ ആന്റി എന്ന് ഞാന്‍ പറയും. ഒരുപാട് പഠിക്കാനുണ്ടായിരുന്നു അതില്‍ നിന്നൊക്കെ” എന്നാണ് മംമ്ത പറയുന്നത്.

അതേസമയം, 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യമദൊങ്ക. ജൂനിയര്‍ എന്‍ടിആര്‍, മോഹന്‍ ബാബു, പ്രിയാമണി, അലി, ബ്രഹ്‌മാനന്ദം എന്നീ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയായിരുന്നു തിരക്കഥ ഒരുക്കിയത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി