അവന്റെ ആ ഫോട്ടോ കണ്ട് ഞാന്‍ ഞെട്ടിക്കരഞ്ഞുപോയി, അസ്ഥികൂടത്തില്‍ ഒരു വലിയ താടി; പൃഥ്വിരാജിനെ കുറിച്ച് മല്ലിക

സംവിധായകന്‍ ബ്ലസിയൊരുക്കുന്ന ആട് ജീവിതത്തിനായി ശരീരത്തിലും രൂപത്തിലും ഗംഭീര മാറ്റമാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ വരുത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടന്റെ ഈ രൂപമാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ് മല്ലിക സുകുമാരന്‍.

ആടുജീവിതത്തിന് വേണ്ടി മെലിഞ്ഞ് ഭാരം കുറച്ച പൃഥ്വിരാജിന്റെ ഫോട്ടോ കണ്ട് താന്‍ ഞെട്ടിക്കരഞ്ഞു പോയെന്നും ഏകദേശം പത്തുമുപ്പത് കിലോ നടന്‍ ഈ ചിത്രത്തിനായിട്ട് കുറച്ചിട്ടുണ്ടാകുമെന്നുമാണ് മല്ലിക ഒരഭിമുഖത്തില്‍ പറയുന്നത്. പട്ടിണി കിടന്ന് ആടിന്റെ കൂടെ നില്‍ക്കുമ്പോഴുള്ള ചിത്രങ്ങളൊന്നും തനിക്ക് കാണിച്ച് തന്നിട്ടില്ലെന്നും മല്ലിക പറഞ്ഞു.

‘ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപാടെ ഞാന്‍ ഞെട്ടികരഞ്ഞു പോയി. എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അപ്പോള്‍ രാജു പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു. വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ കൂടെ താഴെ വരെ താടിയും. ഇനി ഇത്രയും ഭാരം താന്‍ കുറക്കില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും കഷ്ടപാട് ആടുജീവിതം സിനിമയ്ക്ക് വേണ്ടി രാജു എടുത്തിട്ടുണ്ട്,’ മല്ലിക പറഞ്ഞു.

2008ലാണ് ബ്ലെസി സിനിമയുടെ തിരക്കഥ പൃഥ്വിരാജിനോട് പറയുന്നത്. 2018ല്‍ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ആരംഭിക്കുകയും ചെയ്തു. 2020 മാര്‍ച്ചില്‍ ചിത്രത്തിന്റെ ജോര്‍ദാനിലെ ഷൂട്ടിങ്ങ് കൊവിഡ് കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് 2022ല്‍ ടീം ഷൂട്ട് പുനരാരംഭിക്കുകയും ജോര്‍ദാനിലെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ബെന്യാമിന്റെ പ്രശസ്തമായ ‘ആടുജീവിതം’ എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് സിനിമ. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്