മലയാളം കഠിനമായ ഭാഷ, ആഗോള ശ്രദ്ധ നേടാൻ മലയാള സിനിമ സബ് ടൈറ്റിലുകളെ ഗൗരവമായി കാണണം; ഗോൾഡ സെല്ലം

ആഗോളതലത്തിൽ ശ്രദ്ധ നേടാനും സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും സബ് ടൈറ്റിലുകളെ മലയാള സിനിമ ഗൗരവമായി കാണണമെന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ക്യുറേറ്റർ ഗോൾഡ സെല്ലം. മലയാളം കഠിനമായ ഭാഷയാണെന്നും അതുകൊണ്ട് തന്നെ വിദേശ പ്രേക്ഷകർക്ക് സിനിമ ആഴത്തിൽ മനസിലാക്കാൻ സബ് ടൈറ്റിലുകൾ ഉപകരിക്കുമെന്നും ഇതുവഴി മലയാള സിനിമയ്ക്ക് ലോക ശ്രദ്ധ കിട്ടുമെന്നും ഗോൾഡ സെല്ലം പറയുന്നു.

ഗോൾഡ സെല്ലം

“മലയാളം കഠിനമായ ഭാഷയാണ്. ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉണ്ടെങ്കിലും വിദേശ പ്രേക്ഷകർക്ക് ചിത്രങ്ങൾ ആഴത്തിൽ മനസിലാക്കുന്നതിന് ഭാഷ തടസമാകാറുണ്ട്. വിദേശ മേളകളിൽ മലയാള സിനിമയുടെ സബ്ടൈറ്റിൽ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുമ്പോൾ സംവേദനത്തിൽ പ്രശ്നം വരാൻ സാധ്യതയുണ്ട്. ഇത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കാം

സബ്‌ടൈറ്റിൽ മൂലം ഉണ്ടാകുന്ന പ്രതിസന്ധികൾ സിനിമ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർക്ക് പരിശീലനം നൽകുകയും വേണം. ഏജൻസികളുടെ സഹായം തേടുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാനാകും. മലയാള സിനിമയെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വിദേശ കമ്പനികളുമായുള്ള സഹകരണം ആദ്യ ഘട്ടത്തിൽ ഗുണം ചെയ്യും. അടുത്ത ഘട്ടത്തിൽ സഹനിർമ്മാണത്തിലേയ്ക്ക് കടക്കാനാകും” എന്നാണ് ഗോൾഡ സെല്ലം പറഞ്ഞത്.

നേരത്തെ ആർട്ടിസ്റ്റിക് ഡയറക്ടർ ആയിരുന്നു ചലച്ചിത്ര മേളയുടെ മേൽനോട്ടം വഹിച്ചിരുന്നത്. കഴിഞ്ഞ വർഷം ദീപിക സുശീലൻ ആയിരുന്നു ആർട്ടിസ്റ്റിക് ഡയറക്ടർ. എന്നാൽ ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ചലച്ചിത്ര അക്കാദമിയിൽ നിന്നും പിന്മാറിയത് വലിയ വാർത്തയായിരുന്നു.

ആർട്ടിസ്റ്റിക് ഡയറക്ടർക്ക് പകരം ഇത്തവണ സ്പെഷ്യൽ ക്യുറേറ്ററാണ് മേള ക്യുറേറ്റ് ചെയ്യുന്നത്. ഫ്രഞ്ച് പ്രൊഡ്യൂസറും പ്രോഗ്രാമറുമായ ഗോൾഡ സെല്ലം ആണ് ഈ വർഷത്തെ സ്പെഷ്യൽ ക്യുറേറ്റർ.

Latest Stories

'നയ പ്രഖ്യാപന പ്രസം​ഗത്തിൽ മാറ്റം വരുത്തി, ചില ഭാഗങ്ങൾ വായിക്കാതെ ഗവർണർ'; അസാധാരണ നീക്കവുമായി മുഖ്യമന്ത്രി, വിട്ട ഭാഗങ്ങൾ വായിച്ചു

'അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല, അത് ഒന്ന് ഓർത്താൽ നല്ലത്'; ഹരീഷ് കണാരന്റെ പോസ്റ്റിന് ബാദുഷയുടെ കമന്റ്

'വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ല, ഇപ്പോൾ നടക്കുന്നത് കള്ളപ്രചാരണം'; സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ

ഇതെങ്ങോട്ടാണീ പോക്ക്; സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില, ഒരു പവന് 1,08,000 രൂപ

ദീപക്കിന്റെ ആത്മഹത്യ; ഇൻഫ്ലുവൻസർ ഷിംജിതക്കെതിരെ കേസെടുത്ത് പൊലീസ്, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

'ഗംഭീറിന്റെ ഗംഭീര യുഗം', റെഡ് ബോളിൽ മാത്രം തോറ്റിരുന്ന ഇന്ത്യയെ, പതിയെ വൈറ്റ് ബോളിലും തോല്പിക്കുന്ന പരിശീലകൻ; ട്രോളുമായി ആരാധകർ

'10 വർഷത്തിനിടെ വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി, കേരളം വികസനത്തിന്‍റെ പാതയില്‍'; നയപ്രഖ്യാപനം വായിച്ച് ​ഗവർണർ, നിയമസഭാ സമ്മേളനം ആരംഭിച്ചു

'നമ്മൾ തോറ്റത് ഗിൽ കാണിച്ച ആ ഒരു പിഴവ് കാരണമാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'മിണ്ടാതിരിയെട ചെറുക്കാ', ആരാധകനോട് കയർത്ത് അർശ്ദീപ് സിങ്; സംഭവം ഇങ്ങനെ

ദീപക്കിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ