വിക്രം സാര്‍ ഇല്ലായിരുന്നെങ്കില്‍.. അല്‍പ്പം ഇമോഷണലാകാതെ ഇതിനെ കുറിച്ച് പറയാനാകില്ല: മാളവിക മോഹനന്‍

‘തങ്കലാന്‍’ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ച് നടി മാളവിക മോഹനന്‍. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മാളവിക വേഷമിടുന്നത്. വളരെ വ്യത്യസ്തമായ ലുക്കിലാണ് നടി ചിത്രത്തില്‍ എത്തുന്നത്. നേരത്തെ എത്തിയ മാളവികയുടെ ലുക്കും പോസ്റ്ററുകളുമെല്ലാം ശ്രദ്ധ നേടിയിരുന്നു.

ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മാളവിക തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത്. ”തങ്കലാന്‍ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ്. മനോഹരമായ ഒരു ടീമിനൊപ്പമായിരുന്നു എന്റെ തങ്കലാന്‍ യാത്ര. അസാധ്യ താരങ്ങള്‍ക്കൊപ്പമുള്ള ഒന്നരവര്‍ഷത്തെ യാത്രയായിരുന്നു ഇത്. ആരതിയെ എനിക്ക് തന്നതിന് രഞ്ജിത് സാറിനോട് നന്ദി പറയുന്നു.”

”അല്‍പ്പം ഇമോഷണലാകാതെ ആരതിയെ കുറിച്ച് പറയാനാകില്ല. ഇത്തരമൊരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് നന്ദി. ഇതു പോലെയൊരു കഥാപാത്രം ഇന്ത്യന്‍ സിനിമയില്‍ ഞാന്‍ കണ്ടിട്ടില്ല. വിക്രം സാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ കഥാപാത്രം എനിക്ക് ചെയ്യാനാകില്ലായിരുന്നു.”’

”തങ്കലാന്‍ ഒരു ടീം എഫേര്‍ട്ടാണ്. തങ്കലാന്‍ ഒരു തിയറ്റര്‍ എക്‌സിപീരിയന്‍സാണ്. ഞാനും അതിനായി കാത്തിരിക്കുന്നു” എന്നാണ് മാളവിക പറയുന്നത്. അതേസമയം, ഓഗസ്റ്റ് 15ന് ആണ് തങ്കലാന്‍ റിലീസിനെത്തുന്നത്. 150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിക്രത്തിന്റെ വമ്പന്‍ മെയ്‌ക്കോവര്‍ കൊണ്ട് തന്നെ ചര്‍ച്ചയായ ചിത്രമാണ് തങ്കലാന്‍.

കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും. പാര്‍വതി തിരുവോത്ത് ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗംഗമ്മ എന്ന കഥാപാത്രമായാണ് പാര്‍വതി വേഷമിടുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ