അന്ന് ആമിര്‍ ഖാന്‍ എന്നോടത് പറഞ്ഞപ്പോള്‍ ഞാനത്ര വിശ്വസിച്ചിരുന്നില്ല, ആ പ്രവചനം സത്യമായി: മാളവിക മോഹനന്‍

ആമിര്‍ ഖാന്‍ തന്റെ കരിയറിനെ കുറിച്ച് പ്രവചിച്ചതിനെ കുറിച്ച് പറഞ്ഞ് മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക. ചെറുപ്പത്തില്‍ താന്‍ അച്ഛനൊപ്പം സിനിമാ ലൊക്കേഷനില്‍ പോയിരുന്നതായും ആമിര്‍ ചിത്രത്തില്‍ ചെറിയൊരു ഷോട്ടില്‍ അഭിനയിച്ചതായും മാളവിക പറയുന്നുണ്ട്.

ഇടയ്‌ക്കൊക്കെ അച്ഛനൊപ്പം സിനിമകളുടെ സെറ്റിലും പോയിട്ടുണ്ട്. താരങ്ങളോട് ഒരു സാധാരണ കൗമാരക്കാരിയ്ക്ക് തോന്നുന്ന ത്രില്‍ മാത്രമാണ് ആദ്യം തോന്നിയത്. മുംബൈയില്‍ ആമിര്‍ ഖാന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അച്ഛനൊപ്പം താനും പോയിരുന്നു.

താന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആ സിനിമയില്‍ ചെറിയൊരു ഷോട്ടില്‍ താനും കൂട്ടുകാരികളും അഭിനയിച്ചു. ഷൂട്ടിംഗിനിടയില്‍ അപ്രതീക്ഷിതമായി അദ്ദേഹം തന്നോട് എന്തായി തീരാനാണ് ആഗ്രഹമെന്ന് ചോദിച്ചു. കരിയറിനെ കുറിച്ച് ഒരു കണ്‍ഫ്യൂഷനിലാണെന്ന് പറഞ്ഞു.

അപ്പോള്‍ ‘നീ ഒരു നടിയായിത്തീരും’ എന്ന് അദ്ദേഹം പറഞ്ഞു. അന്ന് താനത്ര വിശ്വസിച്ചില്ല. എന്തായാലും പ്രവചനം സത്യമായെന്നാണ് മാളവിക പറയുന്നത്. വീട്ടില്‍ എപ്പോഴും സിനിമകളുടെ ഡിവിഡികള്‍ ഉണ്ടായിരുന്നു. ആ ഡിവിഡികളാണ് തന്റെ സിനിമാ മോഹങ്ങളുടെ വാതില്‍ തുറന്നത് എന്നും മാളവിക പറയുന്നത്.

‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് കന്നഡ, ഹിന്ദി, തമിഴ് സിനിമകളില്‍ എല്ലാം താരം വേഷമിട്ടിട്ടുണ്ട്. ‘ദ ഗ്രേറ്റ് ഫാദര്‍’ ആയിരുന്നു മാളവികയുടെതായി ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘ക്രിസ്റ്റി’ എന്ന ചിത്രത്തിലൂടെ താരം മലയാളത്തിലേക്ക് എത്തുകയാണ്.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍