ടേക്ക് ഓഫില്‍ പാര്‍വതിയെ കാണാന്‍ തോന്നുന്നില്ലാല്ലോ എന്ന് ചിലര്‍ പറഞ്ഞിരുന്നു, അതിനാല്‍ മാലിക്കില്‍ അങ്ങനെയല്ല: മഹേഷ് നാരായണന്‍

മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ചിത്രം മാലിക് ആണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ജൂണ്‍ 15ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസായത്. ചിത്രത്തില്‍ നിമിഷ സജയന്‍ ചെയ്ത കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മഹേഷ് നാരായണന്‍.

ടേക്ക് ഓഫ് ചിത്രത്തിലെ പാര്‍വതിയുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞാണ് സംവിധായകന്‍ നിമിഷയുടെ കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചത്. ടേക്ക് ഓഫില്‍ പാര്‍വതിയെ കണ്ട ശേഷം ഇത്രയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീയായത് കൊണ്ട് അവരെ കാണാന്‍ തന്നെ തോന്നുന്നില്ലാല്ലോ എന്ന് ചിലര്‍ പറഞ്ഞിരുന്നു.

എന്നാല്‍ മാലികില്‍ അങ്ങനെയല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരിയേഷന്‍ കൊണ്ടു വരാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രണയവും വിരഹവും ദുഖവും പ്രതികാരവും എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമയായിട്ടാണ് മാലിക്കിനെ കാണുന്നത് എന്നാണ് മഹേഷ് നാരായണന്‍ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, സിനിമയിലെ പ്രധാന സംഭവമായ ബീമാപ്പള്ളി വെടിവയ്പ്പിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നത്. പല ചരിത്ര സത്യങ്ങളും സിനിമ തമസ്‌കരിക്കുന്നതായും ഇല്ലാത്ത പലതും കൂട്ടിച്ചേര്‍ക്കുന്നതായും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Latest Stories

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്