എനിക്ക് അത് പറ്റില്ലെന്ന് ബോധ്യപ്പെട്ടാൽ പണി നിർത്താം, ട്രോളുകളിൽ പ്രതികരിച്ച് മാധവ് സുരേഷ്

കുമ്മാട്ടിക്കളി സിനിമയുടെ പേരിൽ തനിക്കെതിരെ വരുന്ന ട്രോളുകളിൽ പ്രതികരണവുമായി മാധവ് സുരേഷ്. തനിക്ക് സിനിമാഭിനയം പറ്റില്ലെന്ന് ബോധ്യപ്പെട്ടാൽ പണി നിർത്തിപോകുമെന്നും അതുവരെ ഇവിടെ തന്നെ കാണുമെന്നും മാധവ് പറഞ്ഞു. മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച സിനിമയ്ക്കെതിരെ വലിയ രീതിയിലുളള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഇതിന് പിന്നാലെയാണ് കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ പ്രതികരിച്ചത്.

“കുമ്മാട്ടിക്കളിയിൽ ഞാൻ നന്നായി പെർഫോം ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അത് നല്ലൊരു ക്യാൻവാസും അല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകൾ കേൾക്കുന്നത് ഞാൻ മാത്രമാണ്. നീ നിർത്തിയിട്ട് പോ പണി, നിനക്ക് ഇത് പറ്റത്തില്ല എന്നൊക്കെ. എനിക്ക് അത് പറ്റില്ലെന്ന് ബോധ്യപ്പെടുമ്പോൾ ഞാൻ പൊയ്ക്കോളാം. അങ്ങനെ അല്ലെങ്കിൽ ഞാൻ ഇവിടെ തന്നെ കാണും”, മാധവ് പറയുന്നു.

“കുമ്മാട്ടിക്കളി വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഞാനത് ചെയ്ത് പോയി. അത് മാറ്റാനും പറ്റില്ല. അന്ന് ഞാൻ ഒന്നുകൂടി ആലോചിച്ചാൽ മതിയായിരുന്നു. യഥാര്‍ത്ഥത്തില്‍ എനിക്ക് മുന്നില്‍ അവതരിപ്പിച്ച സിനിമ അതല്ലായിരുന്നു. എനിക്ക് മാത്രമല്ല അങ്ങനെ സംഭവിച്ചിട്ടുള്ളത്. എല്ലാ താരങ്ങൾക്കും എല്ലാ കാലത്തും അത് സംഭവിച്ചിട്ടുണ്ട്. സ്ക്രിപ്റ്റ് പറയുമ്പോൾ ഒന്നായിരിക്കും. ചിത്രീകരണ വേളയിൽ വേറൊന്നായിരിക്കും”.

“കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് എടുത്ത സിനിമയാണ്. ആ സിനിമ ആളുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് കാണാൻ വരുന്നു. പൈസ തന്നവന് അത് തിരികെ നൽകാനുള്ള ബാധ്യത നമുക്കുണ്ട്. കാണാൻ വരുന്നവർക്ക് നല്ല കലാമൂല്യമുള്ള സിനിമ കൊടുക്കണം. അത് കുമ്മാട്ടിക്കളിയിൽ നടന്നിട്ടില്ല. അത് ഞാൻ അം​ഗീകരിക്കുന്നു. പക്ഷേ നിരാശയില്ല. കുമ്മാട്ടിക്കളിയിലൂടെ ഒത്തിരി പഠിക്കാൻ പറ്റിയിട്ടുണ്ട്”, മാധവ് സുരേഷ് വ്യക്തമാക്കി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി