അളക്കാനാവാത്ത പൊക്കമാണ്! ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവുകോല്‍ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല: മാല പാര്‍വതി

മന്ത്രി വി.എന്‍ വാസവന്റെ വിവാദ ബോഡി ഷെയ്മിംഗ് പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് മാല പാര്‍വതി. ”അമിതാഭ് ബച്ചനെ പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെ ആയി” എന്നായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന് മന്ത്രി നടത്തിയ താരതമ്യമാണ് വിവാദത്തിലായത്.

സഹകരണ ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രി ഇന്ദ്രന്‍സിനെ പരാമര്‍ശിച്ചത്. ”അളക്കാനാവാത്ത പൊക്കം! ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല്‍ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല” എന്നാണ് മാല പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു കോണ്‍ഗ്രസിന്റെ അവസ്ഥ വിവരിച്ച് വാസവന്റെ വിവാദ പരാമര്‍ശം. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

ഇന്ത്യയില്‍ എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ വിഷമമില്ല. അമിതാഭ് ബച്ചന്റെ ഉയരം തനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം പാകമാവുകയും ഇല്ല. അത് സത്യമല്ലേ. ഇതില്‍ ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല. താനെന്താണ് എന്ന് തനിക്ക് നല്ല ബോധ്യമുണ്ട് എന്നാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്